
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ യോഗം കെ.ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആൽവേഡിസ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എസ്.ആര്യദേവൻ, വിനിതകുമാരി, ജെ.ജോജി, മെമ്പർമാരായ വൈ.സതീഷ്, രാഹിൽ ആർ.നാഥ്, ശാലിനി സുരേഷ്, ഷിനി, അനിഷ, രേണുക, പാറശാല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്.സുരേഷ്, ബി.ഡി.ഒ സോളമൻ തുടങ്ങിയവർ സംസാരിച്ചു.ഭിന്നശേഷി കുട്ടികൾക്കായുള്ള ഫിസിയോതെറാപ്പി യൂണിറ്റ്, സ്വയം തൊഴിൽ പദ്ധതി എന്നിവ ആരംഭിക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. കൂടാതെ ബ്ലോക്ക് അടിസ്ഥാനത്തിൽ ആരംഭിച്ച പുഷ്പകൃഷി, രോഗികളില്ലാ ഗ്രാമം, പച്ചക്കറി വികസനം, ക്ഷീരകർഷകർക്കായുള്ള സബ്സിഡികൾ, മാലിന്യ നിർമ്മാർജനം, ദാരിദ്ര്യ ലഘൂകരണം, ജലാശയങ്ങളുടെ പുനരുദ്ധാരണം തുടങ്ങി വിവിധ മേഖലകളിലെ പദ്ധതികളിലെ നിർദ്ദേശങ്ങൾ ഗ്രാമസഭ അംഗീകരിച്ചു.