
ബാലരാമപുരം: കല്യാണം ക്ഷണിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വധുവിന്റെ പിതാവിന് മർദ്ദനമേറ്റ സംഭവത്തിൽ രണ്ടുപേർകൂടി ബാലരാമപുരം പൊലീസ് പിടിയിൽ. ബാലരാമപുരം വാണികർ തെരുവ് ഹൗസ് നമ്പർ 20ൽ മുബാറക് (22), ആർ.സി തെരുവ് തോട്ടത്തുവിളാകത്ത് വീട്ടിൽ ക്രിസ്റ്റഫർ (22) എന്നിവരാണ് പിടിയിലായത്. കേസിലെ ആറാം പ്രതി ആർ.സി സ്ട്രീറ്റ് തോട്ടത്തുവിളാകം മോളി ഭവനിൽ ബാബാജി (24), ഏഴാം പ്രതി തോട്ടത്തുവിളാകം വീട്ടിൽ ഷൈൻലിദാസ് (18) എന്നിവർ നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ മാസം 12ന് വിഴിഞ്ഞം റോഡിൽ സെന്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സത്കാരത്തിനിടെയാണ് സംഭവം. ഇടവക വികാരി ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും വൻ സംഘർഷമുണ്ടാവുകയായിരുന്നു.