
നെയ്യാറ്റിൻകര: ആലുംമൂട്ടിൽ നിയന്ത്രണംവിട്ട ലോറിയിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ഇന്നലെ രാവിലെ 8ന് ആയിരുന്നു സംഭവം. വിഴിഞ്ഞത്തേക്ക് ലോഡുമായെത്തിയ ലോറിയാണ് പോസ്റ്റിലിടിച്ചത്. അപകടം നടക്കുമ്പോൾ റോഡിൽ തിരക്കില്ലായിരുന്നു. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. നെയ്യാറ്റിൻകര പൊലീസിന്റെയും ഫയർഫോഴ്സിന്റെയും ഇലക്ട്രിസിറ്റി സെക്ഷന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി.