തിരുവനന്തപുരം: തദ്ദേശവകുപ്പിലേയ്ക്കുള്ള പ്രേരക് പുനർവിന്യാസ ഉത്തരവ് നടപ്പിലാക്കുക,മുടങ്ങിക്കിടക്കുന്ന വേതനം ലഭ്യമാക്കുക,പുനർവിന്യാസ ഉത്തരവ് നടപ്പിലാക്കാൻ ആവശ്യമായ അധിക തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്റെ (കെ.എസ്.പി.എ) നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ.എസ്.ആർ.മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സി.പി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ, എ.ഐ.ഡി.ഡബ്ല്യു.എ ജില്ലാ സെക്രട്ടറി ശ്രീജ ഷൈജൂദേവ്, പ്രൊഫ.കെ.എ.സരളകുമാരി, വിനോദ്.വി.നമ്പൂതിരി, എ.എ.സന്തോഷ്, ഭാഗ്യലക്ഷ്മി കെ.കെ,കെ.സി രാജീവൻ, രാജേന്ദ്രൻ പിള്ള, ഡോ.സരോജൻ, ഷിജി, ഷീജ.സി, ഉദയനൻ.എസ്, സത്യൻ.ഇ.കെ,ലില്ലി, ദേവി.എം.കെ, ഷീല വേണുഗോപാൽ, രാജേഷ്, ഡയസ് ജോസഫ്, ശശികല തുടങ്ങയവർ പങ്കെടുത്തു.