photo

പാലോട്:സംസ്ഥാന എനർജി മാനേജ്‌മെന്റ് സെന്ററും,സെന്റർ ഫോർ എൻവയൺമെന്റ് ആൻഡ് ഡെവലപ്പ്മെന്റും നടപ്പിലാക്കുന്ന ഊർജകിരൺ ബോധവത്കരണ പരിപാടിയുടെ ഭാഗമായി നന്ദിയോട് ഗവൺമെന്റ് എൽ.പി.എസിൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ശില്പശാല സംഘടിപ്പിച്ചു.ശ്രദ്ധ സയന്റിഫിക് സൊസൈറ്റിയാണ് സംഘടിപ്പിച്ചത്.പഞ്ചായത്ത്‌ പ്രസിഡന്റ് ശൈലജാരാജീവൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തംഗം പി.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം അംബിക അമ്മ സ്വാഗതം പറഞ്ഞു.മുൻ പഞ്ചായത്ത് അംഗം പി.രാജീവൻ, സുധാകുമാരി,സജിത തുടങ്ങിയവർ സംസാരിച്ചു.ഇ.എം.സി റിസോഴ്സ് പേഴ്സൺ ഡോ.ജി.മധുസൂദനൻ പിള്ള തുടങ്ങിയവർ ക്ലാസെടുത്തു.