swami-subhangananda

ശിവഗിരി: തീർത്ഥാടന നവതി ആഘോഷങ്ങളുടെ നടത്തിപ്പിലേക്ക് ഇൻഡ് റോയൽ ഫർണീച്ചർ മാനേജിംഗ് ഡയറക്ടർ ജെ.സുഗതൻ (ദുബായ്) അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ചെക്ക് ഏറ്റുവാങ്ങി. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, തീർത്ഥാടനകമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, ഷിബു കിളിമാനൂർ തുടങ്ങിയവർ പങ്കെടുത്തു.