p

തിരുവനന്തപുരം:സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിയും ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയും ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റ് നൽകിയ സി.ബി.ഐ റിപ്പോർട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സി.ജെ.എം) കോടതി പരിഗണിക്കുന്നത് വൈകും. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി ഹൈക്കോടതി സ്ഥലം മാറ്റിയ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി കെ.വിദ്യാധരൻ ചുമതലയേൽക്കാൻ വൈകുന്നതാണ് കാരണം.

ലീഗൽ സർവീസ് അതോറിട്ടിയിലേത് ഡെപ്യൂട്ടേഷൻ തസ്തികയായതിനാൽ മുഖ്യമന്ത്രി ഫയലിൽ ഒപ്പിടാതെ വിടുതൽ നേടാനാവില്ല.കേരളത്തിന് പുറത്തെ പരിപാടികൾക്കു ശേഷം ഇന്ന് തലസ്ഥാനത്തെത്തുന്ന മുഖ്യമന്ത്രി,നാളെ കണ്ണൂരിൽ ഇന്ത്യൻ ലിറ്റററി കോൺഗ്രസ്, കോഴിക്കോട്ട് സംസ്ഥാന സ്‌കൂൾ കലോത്സവം എന്നിവയുടെ ഉദ്ഘാടനത്തിന് പോവും. അടുത്ത ബുധനാഴ്ച മടങ്ങിയെത്തിയ ശേഷമേ ഫയലിൽ ഒപ്പിടൂ. പിന്നീടേ കെ.വിദ്യാധരന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി ചുമതലയേൽക്കാനാവൂ.

ജുഡീഷ്യൽ ഒന്നാം ക്ലാസ്, പന്ത്രണ്ടാം കോടതി മജിസ്ട്രേറ്റ് ആശാ കോശിക്കാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ചുമതല. സി.ബി.ഐ റിപ്പോർട്ട് കൈപ്പറ്റിയത് ചാർജ്ജ് മജിസ്ട്രേറ്റാണ്. സി.ബി.ഐ റിപ്പോർട്ട് പരിഗണിക്കേണ്ടതും പരാതിക്കാരിക്ക് നോട്ടീസ് അയയ്ക്കേണ്ടതും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ്.

കോടതിയുടെ വിവേചനാധികാരം

സി.ബി.ഐ റിപ്പോർട്ട് തള്ളി, തന്റെ തെളിവുകൾ സ്വീകരിക്കണമെന്ന് പരാതിക്കാരിക്ക് ഹർജി നൽകാം. അതിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് നേരിട്ട് തെളിവെടുക്കാം. മൊഴി രേഖപ്പെടുത്താം. തെളിവുകളിൽ കഴമ്പുണ്ടെങ്കിൽ സി.ബി.ഐ റിപ്പോർട്ട് തള്ളി കൂടുതൽ അന്വേഷണത്തിന് ഉത്തരവിടാം. അല്ലെങ്കിൽ കോടതി നേരിട്ട് അന്വേഷിച്ച ശേഷം സി.ബി.ഐ വീണ്ടും അന്വേഷിക്കാനും ഉത്തരവിടാം.

ഉമ്മൻചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എം.പിമാരായ ഹൈബി ഈഡൻ, അടൂർപ്രകാശ്, മുൻമന്ത്രിയും എം.എൽ.എയുമായ എ.പി.അനിൽകുമാർ, എ.പി.അബ്ദുള്ളക്കുട്ടി, ഉമ്മൻചാണ്ടിയുടെ ഡൽഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവർക്കാണ് സി.ബി.ഐ ക്ലീൻചിറ്റ് നൽകിയത്.

സോ​ളാ​ർ​ ​പീ​ഡ​നം​ :
അ​ബ്ദു​ള്ള​ക്കു​ട്ടി​ക്കെ​തി​രായ
പ​രാ​തി​ക്ക് ​ശാ​സ്ത്രീ​യ​ ​തെ​ളി​വി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ​ ​എ.​ ​പി.​ ​അ​ബ്ദു​ള്ള​ക്കു​ട്ടി​ക്കെ​തി​രേ​ ​സോ​ളാ​ർ​ ​വി​വാ​ദ​ ​നാ​യി​ക​ ​ഉ​ന്ന​യി​ച്ച​ ​പീ​ഡ​ന​ ​പ​രാ​തി​ ​ശാ​സ്ത്രീ​യ​ ​തെ​ളി​വു​ക​ളു​മാ​യി​ ​പൊ​രു​ത്ത​പ്പെ​ടു​ന്ന​ത​ല്ലെ​ന്ന് ​സി.​ബി.​ഐ​ ​ക​ണ്ടെ​ത്തി.
ക​ണ്ണൂ​ർ​ ​എം.​എ​ൽ.​എ​യാ​യി​രു​ന്ന​പ്പോ​ൾ​ ​സോ​ളാ​ർ​ ​തെ​രു​വു​വി​ള​ക്കു​ക​ൾ​ ​സ്ഥാ​പി​ക്കാ​ൻ​ ​ക​രാ​ർ​ ​ന​ൽ​കാ​മെ​ന്ന് ​പ​റ​ഞ്ഞ് ​വി​ളി​ച്ചു​വ​രു​ത്തി​യെ​ന്നും,​ ​പി​ന്നീ​ട് ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​നം​ ​ന​ട​ക്കു​ന്ന​തി​നി​ടെ​ ​മാ​സ്കോ​ട്ട് ​ഹോ​ട്ട​ലി​ൽ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​പീ​ഡി​പ്പി​ച്ചെ​ന്നു​മാ​ണ് ​പ​രാ​തി.​ ​പ​രാ​തി​യി​ലോ​ ​പൊ​ലീ​സി​ന് ​ന​ൽ​കി​യ​ ​മൊ​ഴി​യി​ലോ​ ​ഈ​ ​ദി​വ​സ​ങ്ങ​ൾ​ ​ഏ​താ​ണെ​ന്ന് ​വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.
2013​ൽ​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​നം​ ​ന​ട​ന്ന​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ഒ​രു​ ​ദി​വ​സം​ ​പോ​ലും​ ​പ​രാ​തി​ക്കാ​രി​യും​ ​അ​ബ്ദു​ള്ള​ക്കു​ട്ടി​യും​ ​ഒ​രേ​ ​ട​വ​ർ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​വ​ന്നി​ട്ടി​ല്ല.
മാ​സ്‌​കോ​ട്ട് ​ഹോ​ട്ട​ലി​ലെ​ ​സ​ന്ദ​ർ​ശ​ക​ ​ര​ജി​സ്റ്റ​റി​ൽ​ ​ഈ​ ​കാ​ല​യ​ള​വി​ൽ​ ​പ​രാ​തി​ക്കാ​രി​യു​ടെ​ ​പേ​രോ​ ​വി​വ​ര​ങ്ങ​ളോ​ ​ഇ​ല്ല.​ ​ഈ​ ​തീ​യ​തി​ക​ൾ​ ​സി.​ബി.​ഐ​യോ​ടും​ ​പ​രാ​തി​ക്കാ​രി​ ​വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.​ ​പ​രാ​തി​ക്കാ​രി​യും​ ​അ​ബ്ദു​ള്ള​ക്കു​ട്ടി​യും​ ​ത​മ്മി​ൽ​ ​നി​ര​ന്ത​രം​ ​ഫോ​ൺ​വി​ളി​യു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പീ​ഡ​ന​ ​പ​രാ​തി​ ​തെ​ളി​യി​ക്കാ​നു​ത​കു​ന്ന​ ​സാ​ഹ​ച​ര്യ​ ​തെ​ളി​വു​ക​ൾ​ ​പോ​ലു​മി​ല്ല.​ ​സം​ഭ​വ​സ​മ​യം​ ​പ​രാ​തി​ക്കാ​രി​ ​ധ​രി​ച്ചി​രു​ന്ന​തെ​ന്നു​ ​പ​റ​ഞ്ഞ് ​ഹാ​ജ​രാ​ക്കി​യ​ ​വ​സ്ത്ര​ങ്ങ​ളു​ടെ​ ​ശാ​സ്ത്രീ​യ​ ​പ​രി​ശോ​ധ​നാ​ ​ഫ​ല​വും​ ​കി​ട്ടി​യി​ട്ടി​ല്ല.
പീ​ഡ​ന​പ​രാ​തി​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​അ​ബ്ദു​ള്ള​ക്കു​ട്ടി​ ​ഫോ​ണി​ലൂ​ടെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ​പ​രാ​തി​ക്കാ​രി​ ​മൊ​ഴി​ ​ന​ൽ​കി​യ​ ​ദി​വ​സം,​ ​അ​വ​ർ​ ​മ​റ്റൊ​രു​ ​കേ​സി​ൽ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു.​ ​അ​വ​രു​ടെ​ ​ഫോ​ൺ​ ​അ​ന്ന് ​പൊ​ലീ​സ് ​പി​ടി​ച്ചെ​ടു​ത്ത് ​സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​സി.​ബി.​ഐ​യ്ക്ക് ​തെ​ളി​വ് ​ന​ൽ​കാ​ൻ​ ​പ​രാ​തി​ക്കാ​രി​ ​ത​യ്യാ​റാ​കാ​ത്ത​തും,​ ​ല​ഭ്യ​മാ​യ​ ​വി​വ​ര​ങ്ങ​ളി​ലെ​ ​ശാ​സ്ത്രീ​യ​ ​പ​രി​ശോ​ധ​നാ​ ​ഫ​ല​ത്തി​ന്റെ​ ​അ​ഭാ​വ​വും​ ​പ​രി​ഗ​ണി​ച്ച് ​കേ​സ് ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​ചീ​ഫ് ​ജു​ഡീ​ഷ്യ​ൽ​ ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​യി​ൽ​ ​സി.​ബി.​ഐ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യ​ത്.