തിരുവനന്തപുരം: കർഷക തൊഴിലാളി ക്ഷേമനിധി ശക്തിപ്പെടുത്തുക,പെൻഷൻ ഉപാധികളില്ലാതെ നിശ്ചയിച്ച് 3000 രൂപയായി ഉയർത്തുക മുതലായ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) നടത്തിയ സെക്രട്ടേറിയറ്റ് ധർണ ബി.കെ.എം.യു ദേശീയ വൈസ് പ്രസിഡന്റ് കെ.ഇ.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ് എ.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.കൃഷ്ണൻ,സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,ഫെഡറേഷൻ ഭാരവാഹികളായ സി.സി. മുകുന്ദൻ എം.എൽ.എ,വി.ശശി എം.എൽ.എ,പി.സുഗതൻ, എ.മുസ്തഫ,കുമ്പളം രാജപ്പൻ, ടി.സിദ്ധാർത്ഥൻ, മനോജ് ബി.ഇടമന,പാപ്പനംകോട് അജയൻ, കുറുമ്പക്കര രാമകൃഷ്ണൻ, ആർ.അനിൽകുമാർ,ജോസ് ഫിലിപ്പ്, ജോൺ വി.ജോസഫ്, പ്രിൻസ്,ഒ.കെ.അയ്യപ്പൻ,ടി.എം.ഉദയകുമാർ, കെ.ഗണേശൻ, ചന്തവിള മധു,ഓമന ശശി,മുതിയാവിള സുരേഷ് എന്നിവർ പങ്കെടുത്തു.