p

തിരുവനന്തപുരം: കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി. ജയരാജൻ ഉന്നയിച്ച ഗുരുതര സാമ്പത്തിക കുറ്റാരോപണം വൻ വിവാദമായ സാഹചര്യത്തിൽ ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത് ഇ.പി. ജയരാജൻ നിലപാട് വിശദീകരിച്ചേക്കും.

വൈദേകം ആയുർവേദ റിസോർട്ടുമായി തനിക്ക് വ്യക്തിപരമായി ബന്ധമില്ലെന്ന നിലപാടാകും ജയരാജൻ സ്വീകരിക്കുക. സംസ്ഥാന പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം പി.ബി നിർദ്ദേശിച്ച സാഹചര്യത്തിൽ വിഷയം ഇന്ന് സെക്രട്ടേറിയറ്റിന് പരിഗണിക്കാതിരിക്കാനാവില്ല. ആരോപണം സെക്രട്ടേറിയറ്റ് ചർച്ചചെയ്ത് തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിടാനും സാദ്ധ്യതയുണ്ട്.

വിഷയം സർക്കാരിനെതിരായ ആയുധമായി പ്രതിപക്ഷം ഏറ്റെടുത്തിരിക്കെ അതിനെ പ്രതിരോധിക്കാനുള്ള ബദൽ പ്രചരണപരിപാടികളും സി.പി.എമ്മിന് ആലോചിക്കേണ്ടി വരും. വിഭാഗീയത വീണ്ടും ശക്തിപ്പെടാതെയും നോക്കണം.

തൃക്കാക്കര റിപ്പോർട്ടും

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പഠിച്ച രണ്ടംഗ പാർട്ടി കമ്മിഷൻ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. നേതാക്കളുടെ വീഴ്ചയാണ് തോൽവിയിലെത്തിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. ആദ്യം സ്ഥാനാർത്ഥിയായി അരുൺകുമാറിന്റെ പേര് പ്രചരിക്കുകയും ചുവരെഴുത്തുകൾ നടത്തുകയും ചെയ്തത് ആശയക്കുഴപ്പവും തിരിച്ചടിയുമുണ്ടാക്കി. റിപ്പോർട്ട് ഇന്ന് സെക്രട്ടേറിയറ്റ് ചർച്ച ചെയ്ത് അന്തിമതീരുമാനം ജില്ലാ കമ്മിറ്റിക്ക് വിട്ടേക്കും.

ഇ.​പി.​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​തി​രി​ച്ചു

ക​ണ്ണൂർ​ ​:​ ​ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​സി.​പി.​എം​ ​സെ​ക്ര​ട്ട​റി​യേ​റ്റ് ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​നാ​യി​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം​ ​ഇ.​പി.​ജ​യ​രാ​ജ​ൻ​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​തി​രി​ച്ചു.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​മാ​വേ​ലി​ ​എ​ക്സ്പ്ര​സി​ലാ​ണ് ​യാ​ത്ര​ ​തി​രി​ച്ച​ത്.​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​റി​സോ​ർ​ട്ട് ​വി​വാ​ദ​ത്തെ​ ​കു​റി​ച്ച് ​ചോ​ദി​ച്ച​പ്പോ​ൾ​ ​എ​ന്തൊ​രു​ ​ചൂ​ട്,​ ​കാ​ലാ​വ​സ്ഥ​ ​വ്യ​തി​യാ​ന​ത്തെ​ ​കു​റി​ച്ചാ​ണ് ​ച​ർ​ച്ച​ ​ചെ​യ്യേ​ണ്ട​തെ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​ഒ​ടു​വി​ൽ​ ​കൈ​കൂ​പ്പി​ ​ന​മ​സ്‌​കാ​രം​ ​പ​റ​ഞ്ഞ് ​ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പി.​ബി​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നോ​ട് ​ജ​യ​രാ​ജ​ൻ​ ​വി​വാ​ദം​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​ന​ല്ല​ ​ത​ണു​പ്പാ​ണ​ല്ലോ​ ​എ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.

ഇ.​പി​ ​ആ​രോ​പ​ണ​ത്തിൽ
പി​ണ​റാ​യി​ ​പ്ര​തി​ക​രി​ക്ക​ണം:

ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ.​പി.​ ​ജ​യ​രാ​ജ​നെ​തി​രാ​യ​ ​ഗു​രു​ത​ര​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​പു​റ​ത്തു​വ​ന്ന് ​ഒ​രാ​ഴ്ച​ ​പി​ന്നി​ട്ടി​ട്ടും​ ​മു​ഖ്യ​മ​ന്ത്രി​യും​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​യും​ ​പ്ര​തി​ക​രി​ക്കാ​ത്ത​ത് ​ദു​രൂ​ഹ​മാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​അ​ഴി​മ​തി​യി​ൽ​ ​മു​ങ്ങി​ക്കു​ളി​ച്ചു​ ​നി​ൽ​ക്കു​ന്ന​ ​പി​ണ​റാ​യി​ ​ഇ.​പി​ക്കെ​തി​രാ​യ​ ​പ​രാ​തി​ ​ഇ​ത്ര​യും​ ​കാ​ലം​ ​കൈ​യി​ൽ​ ​വ​ച്ചു​ ​കൊ​ണ്ടി​രു​ന്നു​വെ​ന്ന​ത് ​ഗു​രു​ത​ര​ ​വീ​ഴ്ച​യാ​ണ്.​ ​പ​രാ​തി​ ​തേ​ച്ചു​മാ​യ്ച്ച് ​ക​ള​യാ​നാ​ണ് ​ഉ​ദ്ദേ​ശ്യ​മെ​ങ്കി​ൽ​ ​അ​തി​ന് ​വ​ലി​യ​ ​വി​ല​ ​ന​ൽ​കേ​ണ്ടി​ ​വ​രും.​ ​ഒ​ന്നാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​ഴി​മ​തി​ക​ളേ​റെ​യും​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ഇ.​പി.​ ​ജ​യ​രാ​ജ​നും​ ​അ​റി​ഞ്ഞു​ ​കൊ​ണ്ടാ​ണ്.​ ​അ​തി​നാ​ലാ​ണ് ​പി​ണ​റാ​യി​ ​മൗ​നം​ ​പാ​ലി​ക്കു​ന്ന​ത്.