തിരുവനന്തപുരം: അഖിലേന്ത്യ ജനാധിപത്യം മഹിളാ അസോസിയേഷൻ 13-ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര പ്രദർശനം അയ്യങ്കാളി ഹാളിൽ ഇന്ന് (വെള്ളി) ഉച്ചയ്ക്ക് ഒന്നിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പി.കെ.ശ്രീമതി,കെ.കെ ശൈലജ, സി.എസ് . സുജാത,സൂസൻകോടി, ഡോ.ടി.എൻ. സീമ, എ.ജി. ഒലീന, ടി.കെ. ആനന്ദി തുടങ്ങിയവർ ' ദൃശ്യ ഭൂമിക' എന്ന പേരിട്ട ചരിത്ര പ്രദർശനം നിശബ്ദതയെ മുറിച്ചുകടന്നവർ എന്ന സന്ദേശമാണ് മന്നോട്ടു വയ്ക്കുന്നത്. പെൺ പോരാട്ടങ്ങളെ ആസ്പദമാക്കിയുള്ള 30 പ്രശസ്ത ചിത്രകാരികളുടെ ചിത്രങ്ങളും കേരള ചരിത്രത്തിൽ പെൺ പോരാട്ടങ്ങൾ അടയാളപ്പെടുത്തിയ നിരവധി ശില്പങ്ങളും പ്രദർശനത്തിനുണ്ടാകും.