തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ എൻജിനിയറിംഗ് സ്റ്റാഫ് ഫെഡറേഷൻ (കെ.എസ്.ഡബ്ല്യൂ.സി.എഫ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ ഇന്ന് വഴുതക്കാട് മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ ഡയറക്ടറേറ്റിനു മുന്നിൽ ധർണ നടത്തും. ജോയിന്റ് കൗൺസിൽ ചെയർമാൻ കെ. ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്യും.
കെ.എസ്.ഡബ്ലൂ.സി.എഫ് സംസ്ഥാന പ്രസിഡന്റ് പ്രീത.കെ. അദ്ധ്യക്ഷയാകും. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്. സജീവ്, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.ഹരീന്ദ്രനാഥ്, എം.എം. നജിം, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ യു.സിന്ധു, സൗത്ത് ജില്ലാ പ്രസിഡന്റ് വിനോദ്.വി.നമ്പൂതിരി, സെക്രട്ടറി എസ്.അജയകുമാർ, നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, സെക്രട്ടറി കെ.സുരകുമാർ, കെ.എസ്.ഡബ്ല്യൂ.സി.എഫ് ജനറൽ സെക്രട്ടറി സന്തോഷ്‌കുമാർ.ജി.ആർ എന്നിവർ പങ്കെടുക്കും.