p

തിരുവനന്തപുരം: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തണമെങ്കിൽ ഹിന്ദുക്കളുടെയും പിന്തുണ ഉറപ്പാക്കണമെന്ന മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ ആഹ്വാനമേറ്റെടുത്ത് സംസ്ഥാന കോൺഗ്രസ് നേതാക്കൾ.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, കെ. മുരളീധരൻ എം.പിയും രാഷ്ട്രീയമാനം തിരിച്ചറിഞ്ഞ് ആന്റണിയെ പിന്തുണച്ചപ്പോൾ ,വിശ്വാസികളെ വർഗീയവാദികളെന്ന് ഒരിക്കലും വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സി.പി.എം .കോൺഗ്രസ് നേതാക്കൾ പലരുടേതും മൃദു ഹിന്ദുത്വവാദമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചു. ഏറ്റവും വലിയ ഹിന്ദു വിരുദ്ധ പാർട്ടിയാണ് കോൺഗ്രസെന്ന് ആന്റണിയുടെ പരസ്യാഹ്വാനത്തെ തള്ളിയ ബി.ജെ.പി കുറ്റപ്പെടുത്തി.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിനും രാജ്യത്തെ മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും അതീവ നിർണായകമായിരിക്കെയാണ് എ.കെ. ആന്റണിയുടെ ആഹ്വാനം രാഷ്ട്രീയശ്രദ്ധ നേടുന്നത്. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന വലിയ സ്വീകരണം കോൺഗ്രസ് ക്യാമ്പിൽ പുതിയ ഉണർവ്വുണ്ടാക്കിയിട്ടുണ്ട്. ഈയവസരം ഉപയോഗപ്പെടുത്താനുള്ള അടവുനയ സമീപനങ്ങളിലേക്ക് കോൺഗ്രസ് കടക്കാനിരിക്കുകയാണ്.

കേരളത്തിലാകട്ടെ, മൂന്നാം ശക്തിയായി ബി.ജെ.പി വോട്ടുനില ഉയർത്തിത്തുടങ്ങിയതോടെ കോൺഗ്രസിനാണ് സമീപകാല തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകുന്നത്. കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലിത് പ്രതിഫലിച്ചു. സി.പി.എമ്മാകട്ടെ, യു.ഡി.എഫ് വോട്ടുബാങ്കായി കണക്കാക്കിയിരുന്ന ന്യൂനപക്ഷങ്ങളെ തങ്ങളിലേക്കാകർഷിക്കാനുള്ള

പുതു തന്ത്രങ്ങൾ മെനയുന്നു.. ഇതെല്ലാം തിരിച്ചറിഞ്ഞുള്ള തന്ത്രപരമായ ആഹ്വാനമാണ് ആന്റണി നടത്തിയതെന്നാണ് വിലയിരുത്തൽ.

കാവി മുണ്ടുടുത്തവരും കുറി തൊട്ടവരുമെല്ലാം ബി.ജെ.പിക്കാരല്ലെന്നും, ബി.ജെ.പിക്ക് ആളെക്കൂട്ടുന്ന പരിപാടിയല്ല തങ്ങൾ ചെയ്യുന്നതെന്നുമാണ് ആന്റണിയെ പിന്തുണച്ച് വി.ഡി. സതീശൻ പറഞ്ഞത്. ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം തുടങ്ങിയ പ്രയോഗങ്ങളോട് യോജിപ്പില്ലെന്നും, ഹിന്ദുമതം വിഭാവനം ചെയ്യുന്ന വിശാലമനസ്കത ബി.ജെ.പിക്കില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. വിശ്വാസികളോടെല്ലാം നല്ല നിലപാടാണ് സി.പി.എമ്മിനുള്ളതെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഭരിക്കാനവസരം കിട്ടിയപ്പോഴൊക്കെ ഹിന്ദുക്കൾക്ക് ദോഷമുണ്ടാക്കുന്ന നിലപാടാണ് ആന്റണി സ്വീകരിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു.

കാ​വി​ ​മു​ണ്ടു​ടു​ക്കു​ന്ന​വ​രെ​ല്ലാം
ബി.​ജെ.​പി​യ​ല്ല​:​ ​സ​തീ​ശൻ

കോ​ട്ട​യം​:​ ​കാ​വി​മു​ണ്ട് ​ഉ​ടു​ക്കു​ന്ന​വ​രെ​യും​ ​ച​ന്ദ​ന​ക്കു​റി​ ​തൊ​ടു​ന്ന​വ​രെ​യും​ ​അ​മ്പ​ല​ത്തി​ൽ​ ​പോ​കു​ന്ന​വ​രെ​യു​മെ​ല്ലാം​ ​ബി.​ജെ.​പി​ക്കാ​രാ​യി​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ത് ​ശ​രി​യ​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ.​ ​എ​ല്ലാ​ ​ഹി​ന്ദു​ക്ക​ളും​ ​ബി.​ജെ.​പി​ക്കാ​ര​ല്ല.​ ​വി​ഷ​യ​ത്തി​ൽ​ ​ശ​രി​യാ​യ​ ​രാ​ഷ്ട്രീ​യ​മാ​ണ് ​ആ​ന്റ​ണി​ ​പ​റ​ഞ്ഞ​ത്.​ ​ജാ​തി​ ​സം​വ​ര​ണം​ ​പി​ൻ​വ​ലി​ക്കാ​നു​ള്ള​ ​സ​മ​യ​മാ​യെ​ന്ന് ​കോ​ൺ​​​ഗ്ര​സ് ​ക​രു​തു​ന്നി​ല്ല.​ ​എ​ൻ.​എ​സ്.​എ​സ് ​പ​റ​ഞ്ഞ​ത് ​അ​വ​രു​ടെ​ ​അ​ഭി​പ്രാ​യ​മാ​ണ്.​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണം​ ​കൂ​ടി​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​സം​വ​ര​ണ​ ​ഘ​ട​ന​യി​ൽ​ ​മാ​റ്റം​ ​വ​രു​ത്തു​ന്ന​ത് ​ഉ​ചി​ത​മാ​ണ്.​ ​ഇ.​പി.​ ​ജ​യ​രാ​ജ​നെ​തി​രെ​ ​ഉ​യ​ർ​ന്ന​ ​പ​രാ​തി​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മൗ​നം​ ​അ​മ്പ​രി​പ്പി​ക്കു​ന്ന​താ​ണ്.​ 2019​ൽ​ ​ത​ന്നെ​ ​വി​ഷ​യം​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​അ​റി​യാ​മാ​യി​രു​ന്നെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ൽ​ ​വി​ശ്വാ​സി,​​​ ​അ​വി​ശ്വാ​സി​ ​വേ​ർ​തി​രി​വി​ല്ല​:​ ​കെ.​ ​മു​ര​ളീ​ധ​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ശ്വാ​സി​ക​ൾ​ക്കും​ ​അ​വി​ശ്വാ​സി​ക​ൾ​ക്കും​ ​ഒ​രു​ ​പോ​ലെ​ ​സ്ഥാ​നം​ ​ന​ൽ​കു​ന്ന​ ​പാ​ർ​ട്ടി​യാ​ണ് ​കോ​ൺ​ഗ്ര​സെ​ന്നും​ ​ന്യൂ​ന​പ​ക്ഷ​ ​പ്രീ​ണ​നം,​ ​മൃ​ദു​ഹി​ന്ദു​ത്വം​ ​തു​ട​ങ്ങി​യ​ ​പ്ര​യോ​ഗ​ങ്ങ​ളോ​ടു​ ​യോ​ജി​പ്പി​ല്ലെ​ന്നും​ ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​എം.​പി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
ഹി​ന്ദു​മ​തം​ ​വി​ഭാ​വ​നം​ ​ചെ​യ്യു​ന്ന​ ​വി​ശാ​ല​മ​ന​സ്ക​ത​ ​ബി.​ജെ.​പി​ക്കി​ല്ല.​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​വ​കാ​ശ​പ്പെ​ട്ട​ത് ​അ​നു​വ​ദി​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്ന​താ​ണ് ​കോ​ൺ​ഗ്ര​സി​ന്റെ​ ​നി​ല​പാ​ട്.​ ​എ.​കെ.​ ​ആ​ന്റ​ണി​ ​പ​റ​ഞ്ഞ​തും​ ​അ​തു​ ​ത​ന്നെ.​ ​ഞാ​ൻ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​പോ​കും,​ ​കു​റി​യും​ ​തൊ​ടും.​ ​വി.​ടി.​ ​ബ​ൽ​റാ​മി​നെ​പ്പോ​ലു​ള്ള​വ​ർ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​സ​ഗൗ​ര​വം​ ​ആ​ണ് ​ചെ​യ്യു​ന്ന​ത്.​ ​ഇ​തി​ലൊ​രി​ക്ക​ലും​ ​ലീ​ഗ് ​എ​തി​ർ​പ്പു​ ​പ​റ​ഞ്ഞി​ട്ടി​ല്ല.
ഹി​ന്ദു​ ​മ​ത​ത്തി​ന്റെ​ ​ഹോ​ൾ​ ​സെ​യി​ൽ​ ​ബി.​ജെ.​പി​ക്ക് ​വി​ട്ടു​കൊ​ടു​ക്കു​ന്ന​ത് ​സി.​പി.​എ​മ്മാ​ണ്.​ ​ക്ഷേ​ത്ര​ ​ഭ​ര​ണ​സ​മി​തി​ക​ളി​ൽ​ ​ക​യ​റ​ണ​മെ​ന്ന് ​മാ​ർ​ക്സി​സ്റ്റ് ​പാ​ർ​ട്ടി​യു​ടെ​ ​ക​മ്മി​റ്റി​ക​ളി​ൽ​ ​പ​റ​യു​ന്നു​ണ്ട്.​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​പ്ര​സി​ഡ​ന്റ് ​ദൈ​വ​നാ​മ​ത്തി​ൽ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്താ​ണ് ​ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​സി.​പി.​എം​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​നാ​മ​നി​ർ​ദേ​ശ​ ​പ​ത്രി​ക​ ​ന​ൽ​കി​യ​പ്പോ​ൾ​ ​ദൃ​ഢ​പ്ര​തി​ജ്ഞ​യാ​ണ് ​എ​ടു​ത്ത​ത്.
വൃ​ത്തി​കെ​ട്ട​ ​രീ​തി​യി​ലാ​ണ് ​പി​ണ​റാ​യി​യു​ടെ​ ​പൊ​ലീ​സ് ​സോ​ളാ​ർ​ ​കേ​സ് ​അ​ന്വേ​ഷി​ച്ച​ത്.​ ​ഉ​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ​ഇ​പ്പോ​ൾ​ ​തെ​ളി​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​ ​പൊ​തു​സ​മൂ​ഹ​ത്തോ​ട് ​മാ​പ്പ് ​പ​റ​യ​ണം.​ ​സ്വ​പ്ന​യു​ടെ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​അ​ന്വേ​ഷി​ക്കാ​നും​ ​സി.​ബി.​ഐ​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തു​മോ​?​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​മ​ന്ത്രി​സ്ഥാ​നം​ ​ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് ​പാ​ർ​ട്ടി​ക്ക​ക​ത്ത് ​മാ​ത്രം​ ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ടേ​ണ്ട​ ​കാ​ര്യ​മ​ല്ല.​ ​പി.​ ​ജ​യ​രാ​ജ​നെ​തി​രാ​യ​ ​ക്വ​ട്ടേ​ഷ​ൻ​ ​പ​രാ​തി​യും​ ​അ​ന്വേ​ഷി​ക്ക​ണം.