ബാലരാമപുരം: ന്യൂഈയർ ആഘോഷങ്ങൾ അതിരുകടക്കരുതെന്ന നിർദ്ദേശവുമായി ബാലരാമപുരം പൊലീസ്. നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.ലഹരി ഉപയോഗിച്ചും അമിതവേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെയും കേസെടുക്കുമെന്നും വാഹനം കസ്റ്റഡിയിൽ സൂക്ഷിക്കുമെന്നും പൊലീസ്. ബാലരാമപുരം പൊലീസിന്റെ രണ്ട് ജീപ്പിന് പുറമേ നാല് സ്വകാര്യവാഹനങ്ങൾ പെട്രോളിംഗ് നടത്തും.പുറമേ ബൈക്ക് പെട്രോളിംഗ് മഫ്തിയിൽ പൊലീസ് പരിശോധന നടത്തും.ക്ലബുകളിലും മറ്റ് ആഘോഷങ്ങളുടെ ഭാഗമായി മൈക്ക് സെറ്റുകൾ പ്രവർത്തിക്കുന്നതിന് പത്ത് മണി വരെ മാത്രമെ സമയം അനുവദിക്കുകയുള്ളൂ.ബാലരാമപുരം സ്റ്റേഷൻ പരിധിയിലെ ലോഡ്ജുകൾ,​ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തും.അലക്ഷ്യമായി വാഹനമോടിച്ച് ഉപദ്രവമുണ്ടാക്കുന്നവരെ പിടികൂടാൻ സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.സമാധാനപരമായി പുതുവർഷാഘോഷത്തിൽ പങ്ക് ചേരണമെന്ന് സി.ഐ അറിയിച്ചു.