hii

വെഞ്ഞാറമൂട്: പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിൽ നടക്കുന്ന 33-ാമത് ദക്ഷിണേന്ത്യൻ നീന്തൽ മത്സരത്തിൽ 1047 പോയിന്റ് നേടി കർണാടക ഓവറാൾ ചാമ്പ്യന്മാരായി. 617 പോയിന്റ് നേടി തമിഴ്നാട് രണ്ടാംസ്ഥാനവും 472 പോയിന്റ് നേടി കേരളം മൂന്നാം സ്ഥാനവും നേടി.

വാട്ടർ പോളോ പുരുഷ വനിതാ വിഭാഗത്തിൽ കേരളം ചാമ്പ്യന്മാരായപ്പോൾ രണ്ടും മൂന്നും സ്ഥാനം കർണാടകയും തമിഴ്നാടും നേടി. അവസാന ദിനത്തിൽ 11 റിക്കാർഡുകളാണ് പിറന്നത്. 1500 മീറ്റർ ഫ്രീസ്റ്റയിലിൽ അതിഥി എൻ.മുലൈ (കർണാടക),400 മീറ്റർ ഫ്രീസ്റ്റയിലിൽ എം.തീർത്ഥു സാമദേവ് (ആന്ധ്രപ്രദേശ്),100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ എം.എസ്.നിതീഷ് (തമിഴ്നാട്),50 മീറ്റർ ബാക്ക് സ്ട്രോക്കിൽ ധ്യാൻ (കർണാടക),50 മീറ്റർ ബാക്ക് സ്ട്രോക്കിൽ ആരുഷി അഗ്രവാൾ (കർണാടക),200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ ആദിത്യൻ എസ്.എസ്.നായർ (കേരളം),200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ സുഹാസിനിഘോഷ് (കർണ്ണാടക),400 മീറ്റർ വ്യക്തിഗത മെഡ്ലേയിൽ പവൻ ധനജയ (കർണ്ണാടക),400 മീറ്റർ വ്യക്തിഗത മെഡ്ലേയിൽ തീർത്ഥു സാമദേവ്, 400 മീറ്റർ വ്യക്തിഗത മെഡ്ലേയിൽ താനിയ (കർണാടക), 100 മീറ്റർ ഫ്രീസ്റ്റയിലിൽ തരുൺ അരുൺ ഗൗഡ (കർണാടക) എന്നിവരാണ് റെക്കാഡുകൾ നേടിയത്. സമാപന സമ്മേളനം എ.എ.റഹിം ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ,എസ്.രാജീവ്, ടി.എസ്.മുരളീധരൻ, ജി.ശ്രീകുമാർ,ടി.നന്ദു, കെ.എസ്.ഷാജു, നാഗേഷ് കുമാർ, മുഹമ്മദലി, നരേന്ദ്രൻനായർ തുടങ്ങിയവർ സംസാരിച്ചു.