
തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടനത്തിനായി കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ വൈകിട്ട് തലസ്ഥാനത്തെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് ഏഴേകാലോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കേന്ദ്രമന്ത്രിയെ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ, ബി.ജെ.പി.നേതാക്കളായ സി. ശിവൻകുട്ടി, പുഞ്ചക്കരി സുരേന്ദ്രൻ, കരമന ജയൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഇന്ന് രാവിലെ ഒൻപതരയ്ക്കാണ് ശിവഗിരി തീർത്ഥാടന പരിപാടിയുടെ ഉദ്ഘാടനം.