ershad

കാട്ടാക്കട: അരുവിക്കര നിയോജക മണ്ഡലത്തിലെ കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാവും മികച്ച സംഘാടകനുമായ പൂവച്ചൽ ഇർഷാദിന് (40) നാടിന്റെ അന്ത്യാഞ്ജലി. ഹൃദയാഘാതം നിമിത്തം ബുധനാഴ്ചയാണ് ഇർഷാദ് വിടപറഞ്ഞത്. സംസ്കാര സാഹിതി നിയോജകമണ്ഡലം ചെയർമാൻ, കെ.പി.സി.സി വിചാർ വിഭാഗ് നിയോജകമണ്ഡലം ചെയർമാൻ, ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ സജീവസാന്നിദ്ധ്യമായിരുന്നു ഇർഷാദ്. കോൺഗ്രസിന്റെ താഴേത്തട്ടുമുതൽ മുതിർന്ന നേതാക്കളോടുവരെ ഊഷ്മളമായ ബന്ധമാണ് ഇർഷാദിനുണ്ടായിരുന്നത്. തീപ്പൊരി പ്രസംഗകനായും എല്ലാ ഇഫ്താർ പാർട്ടികളുടെയും മുഖ്യസംഘാടകനായും ഇർഷാദ് ഏവരുടേയും സ്നേഹാദരവ് പിടിച്ചുപറ്റിയിരുന്നു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, എം. വിൻസെന്റ് എം.എൽ.എ, എൻ. ശക്തൻ, കെ.എസ്. ശബരീനാഥൻ, കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിൻകര സനൽ, അഡ്വ. വിതുര ശശി, മലയിൻകീഴ് വേണുഗോപാൽ, എം.ആർ. ബൈജു, കാട്ടാക്കട സുബ്രഹ്മണ്യം, സി. ജ്യോതിഷ് കുമാർ, സി.ആർ. ഉദയകുമാർ, മലയടി പുഷ്പാംഗദൻ, വെള്ളനാട് ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, മണ്ഡലം പ്രസിഡന്റുമാരായ സത്യദാസ് പൊന്നെടുത്തകുഴി, എസ്.വി. ഗോപകുമാർ, ടി. സുനിൽകുമാർ, വെള്ളനാട് ശ്രീകണ്ഠൻ, സത്യദാസ്, വെള്ളൂർക്കോണം അനിൽകുമാർ, കെ.കെ. രതീഷ്, പുളിമൂട്ടിൽ രാജീവൻ, ഷിബുരാജ്, ആനപ്പാറ വിഷ്ണു, ചായം സുധാകരൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.