തിരുവനന്തപുരം: ഇൻഡോ- ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ നേതൃത്വത്തിൽ യുദ്ധങ്ങൾക്കെതിരെ നക്ഷത്രങ്ങൾക്കുള്ളിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു. മലയാള മിഷൻ ഖത്തർ കോഓർഡിനേറ്ററും കേരളീയം ഗ്ലോബൽ പ്രസിഡന്റുമായ ദുർഗാദാസ് ശിശുപാലനും സൊസൈറ്റി പ്രസിഡന്റ് ഡി. വിൽഫ്രഡ് റോബിനും സംയുക്തമായി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം.എൻ.സി. ബോസ്, റഷീദ് മഞ്ഞപ്പാറ, എം.എൽ. ഉണ്ണിക്കൃഷ്ണൻ, കവടിയാർ ദാസ്, ഗസൽ ഗായകൻ രാജേഷ് രേഷായി, പി.ഡി. വസന്തകുമാരി, അഡ്വ. കേശവൻ നായർ, അഡ്വ. പ്രേംദാസ് യഹൂദി, ലതാമേനോൻ, കരിയം വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.