ulsavam

തിരുവനന്തപുരം: കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം തത്സമയം സ്കൂളുകളിലിരുന്ന് വിദ്യാർത്ഥികൾക്ക് കാണാം. ഇതിനായി 'ഉത്സവം" മൊബൈൽ ആപ്പ് പുറത്തിറക്കിയ കൈറ്റ് www.ulsavam.kite.kerala.gov.in പോർട്ടൽ വഴി രജിസ്‌ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിംഗും ഉൾപ്പെടെയുള്ള മുഴുവൻ പ്രക്രിയകളും ഓൺലൈനിലാക്കി.

മത്സരാർത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, പാർട്ടിസിപ്പന്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുള്ള റിപ്പോർട്ടുകൾ, ഓരോ സ്റ്റേജിലെയും ഓരോ ഇനങ്ങളുടെയും ടൈംഷീറ്റ്, കാൾഷീറ്റ്, സ്‌കോർഷീറ്റ്, ടാബുലേഷൻ തുടങ്ങിയവ തയ്യാറാക്കൽ, ലോവർ ഹയർ അപ്പീൽ നടപടിക്രമങ്ങൾ എന്നിവയും പൂർണ്ണമായും പോർട്ടൽ വഴിയായിരിക്കും. ഡിജിറ്റൽ മാപ്പുകളും മത്സര ഇനങ്ങൾ തീരുന്ന സമയം ഉൾപ്പെടെയുള്ളവ അറിയാനുള്ള സംവിധാനവും പോർട്ടലിലുണ്ട്.

കഥ, കവിത, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ ഫലപ്രഖ്യാപനത്തിനുശേഷം സ്‌കൂൾ വിക്കിയിൽ (www.schoolwiki.in) അപ്‌ലോഡ് ചെയ്യും. www.victers.kite.gov.in, KITE VICTERS മൊബൈൽ ആപ്, കൈറ്റ് വിക്ടേഴ്സ് പ്ലസ് എന്നിവയിലും ലൈവ് സൗകര്യമുണ്ട്. മുഴുവൻ വേദികളിലും ഡിജിറ്റൽ ഡോക്യുമെന്റേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'KITE Ulsavam' ഡൗൺലോഡ് ചെയ്യാം.

ഉത്സവം ആപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു.