തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ശാന്തി സാഗർ 10 എന്ന ഡ്രഡ്‌ജർ എത്തിയതോടെ പുലിമുട്ട് നിർമ്മാണം ദ്രുതഗതിയിലായി.കാലാവസ്ഥ അനുകൂലമാകുന്ന മുറയ്‌ക്ക് ബെർത്തിനും കരയ്‌ക്കും മദ്ധ്യേയുള്ള ഭാഗം നികത്തുന്നതിനുള്ള ഡ്രജിംഗ് തുടങ്ങുമെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് അധികൃതർ പറഞ്ഞു.പുലിമുട്ട് നിർമാണത്തിന് കരമാർഗവും കടൽ മാർഗവും കല്ല് നിക്ഷേപം നടത്തുന്നുണ്ട്.ഇത്തരം ജോലികൾക്ക് വേണ്ട സാങ്കേതിക ഉപകരണങ്ങളെല്ലാം എത്തിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.