yo

തിരുവനന്തപുരം: ലഹരി രഹിത പുതുവത്സരം ലക്ഷ്യമിട്ട് പുഷ്‌പമേളയോടനുബന്ധിച്ച് ഇന്ന് രാത്രി 7ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ കേരള പൊലീസ് ജനമൈത്രി ഡയറക്ടറേറ്റ് യോദ്ധാവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടൻ സുധീർ കരമന ഉദ്ഘാടനം ചെയ്യും. ബഷീർ മണക്കാട് രചന നിർവഹിച്ച ഈ പരിപാടിയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നത് കേരള പൊലീസ് ഡ്രാമാ ടീമിലെയും ഓർക്കസ്ട്രാ ടീമിലെയും അംഗങ്ങളാണ്. ലഹരി വിരുദ്ധ ബോധവത്കരണത്തിനായി സംസ്ഥാന സർക്കാരും പൊലീസും സംയുക്തമായി ആവിഷ്‌കരിച്ച കർമ്മ പദ്ധതിയാണ് യോദ്ധാവ്.