വിതുര:വിതുരസുഹൃത്ത് നാടകളരിയുടെയും ബാലഭവന്റെയും വാർഷികാഘോഷവും പ്രതിഭകളെ ആദരിക്കലും ജനുവരി 1ന് വൈകിട്ട് 4ന് വിതുര പഞ്ചായത്ത്കമ്മ്യൂണിറ്റിഹാളിൽ നടക്കും.ദൂരദർശൻ മുൻ ഡയറക്ടർ കെ.ടി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും.വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് അദ്ധ്യക്ഷത വഹിക്കും.സുഹൃത്ത്നാടകകളരിസെക്രട്ടറി വിതുര ആർ.സുധാകരൻ,സിനിമാസംവിധായകൻ സന്തോഷ്സൗപർണിക,പഞ്ചായത്തംഗങ്ങളായ
തോട്ടുമുക്ക്അൻസർ,മാൻകുന്നിൽപ്രകാശ്,താലൂക്ക് ലൈബ്രറികൗൺസിൽസെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,പാലോട് കാർഷികവികസനബാങ്ക് പ്രസിഡന്റ് എസ്.സഞ്ജയൻ,എം.ജി.റോബർട്ട്,വിതുരതുളസി,ഷാജിലാൽകുഞ്ഞമോൻ,ജി.ബാലചന്ദ്രൻനായർ,സതീശചന്ദ്രൻനായർ,ജിജിവിതുര,ശ്രീനിവാസൻവിതുര,പേരയംഹരിലാൽ എന്നിവർ പങ്കെടുക്കും.