photo

രാവിലെ 4.30ന് ശാന്തിഹവനം (പർണശാല), അഞ്ചിന് വിശേഷാൽപൂജ (ശാരദാമഠം), 5.30ന് വിശേഷാൽ ഗുരുപൂജ (മഹാസമാധിപീഠം), 5.45ന് ഗുരുദേവകൃതികളുടെ പാരായണം (ബ്രഹ്മവിദ്യാലയം), 4.30ന് തീർത്ഥാടകഘോഷയാത്ര ആരംഭം, 8.30ന് ഘോഷയാത്ര സമാപനം തുടർന്ന് തീർത്ഥാടനസന്ദേശം സ്വാമി സച്ചിദാനന്ദ.

10ന് തീർത്ഥാടക സമ്മേളനം. ഉദ്ഘാടനം: മുഖ്യമന്ത്റി പിണറായി വിജയൻ. അദ്ധ്യക്ഷൻ: ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മുഖ്യാതിഥികൾ: മന്ത്റി വി.എൻ.വാസവൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ലുലുഗ്രൂപ്പ് എം.ഡി എം.എ.യൂസഫലി. വിശിഷ്ടാതിഥികൾ: അടൂർ പ്രകാശ് എം.പി, കെ.സി.വേണുഗോപാൽ എം.പി, രമേശ് ചെന്നിത്തല എം.എൽ.എ, വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി, മാതൃഭൂമി ചെയർമാൻ പി.വി.ചന്ദ്രൻ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, ദുബായ് മുരളിയ ഫൗണ്ടേഷൻ ചെയർമാൻ കെ.മുരളീധരൻ. അനുഗ്രഹപ്രഭാഷണങ്ങൾ: ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി ഋതംഭരാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ. ആശംസകൾ: തീർത്ഥാടനകമ്മിറ്റി വർക്കിംഗ് ചെയർമാൻ പി.എസ്.ബാബുറാം, ഇൻഡ് റോയൽ ഗ്രൂപ്പ് ചെയർമാൻ സുഗതൻ, തീർത്ഥാടന കമ്മിറ്റി ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ്. സ്വാഗതം: ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. നന്ദി: ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ.

1924ൽ ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി ഹൈസ്കൂളിലെ ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്റി നിർവഹിക്കും. രാഷ്ട്രപതിയുടെ പ്രവാസി സമ്മാൻ പുരസ്കാരം നേടിയ കെ.ജി.ബാബുരാജിനെ സമ്മേളനത്തിൽ ആദരിക്കും. തീർത്ഥാടന നവതി സുവനീർ പ്രകാശനം ചെയ്യും.

12 ന് സംഘടനാ സമ്മേളനം. വിഷയം: മതാധിഷ്ഠിത ഭരണകൂടങ്ങളും ലോകസമാധാനവും ഗുരുദർശനത്തിന്റെ പശ്ചാത്തലത്തിൽ. സ്വാഗതം: ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി സാന്ദ്രാനന്ദ. അദ്ധ്യക്ഷൻ: പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഉദ്ഘാടനം: മന്ത്റി എം.ബി.രാജേഷ്. മുഖ്യാതിഥി: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. വിശിഷ്ടാതിഥികൾ: ഡോ.തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത, ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സ്വാമി സന്ദീപാനന്ദ സരസ്വതി, റിട്ട.ജസ്റ്റിസ് കെമാൽപാഷ. പ്രഭാഷണങ്ങൾ: അഡ്വ.ടി.സിദ്ദിഖ് എം.എൽ.എ, അഡ്വ. എം.ലിജു, അഡ്വ. ബിന്ദുകൃഷ്ണ, ആര്യാടൻ ഷൗക്കത്ത്, ഡോ.സുൾഫി, ഹരീഷ് കുമാർ, ഡോ.എം.എ.സിദ്ദിഖ്, അഡ്വ.പി.എം.മധു. നന്ദി: സ്വാമി സത്യാനന്ദതീർത്ഥ.

വൈകിട്ട് മൂന്നിന് കൃഷി കൈത്തൊഴിൽ സമ്മേളനം. സ്വാഗതം: ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി ബോധിതീർത്ഥ. അദ്ധ്യക്ഷൻ: മന്ത്റി പി.പ്രസാദ്. ഉദ്ഘാടനം: കേന്ദ്രമന്ത്റി ശോഭകരന്തലേജ്, മുഖ്യാതിഥി: മന്ത്റി ചിഞ്ചുറാണി. പ്രഭാഷണങ്ങൾ: സി.എ.ജി പ്രിൻസിപ്പൽ ഡയറക്ടർ സുബുറഹ്‌മാൻ, കാർഷിക കടാശ്വാസ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് എബ്രഹാം മാത്യു, ഡോ. എം.കുഞ്ഞാമൻ, കൃഷിവകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ്, സാമൂഹ്യ സുരക്ഷാമിഷൻ ഡയറക്ടർ ഷിബു, ഭക്ഷ്യസുരക്ഷാ കമ്മിഷണർ വി.ആർ.വിനോദ്, കെ.എസ്.സുനിൽകുമാർ, ഡോ.റോയിസ്റ്റീഫൻ. നന്ദി: സ്വാമി അംബികാനന്ദ. 2022ൽ സർക്കാരിന്റെ മികച്ച കർഷകർക്കുളള പുരസ്കാരം ലഭിച്ചവരെ ആദരിക്കും.

അഞ്ചിന് വ്യവസായം ടൂറിസം സമ്മേളനം. സ്വാഗതം: സ്വാമി അനപേക്ഷാനന്ദ. അദ്ധ്യക്ഷൻ മന്ത്റി കെ.കൃഷ്ണൻകുട്ടി. ഉദ്ഘാടനം: മന്ത്റി പി.എ.മുഹമ്മദ് റിയാസ്. പ്രഭാഷണങ്ങൾ: ഭീമാഗ്രൂപ്പ് ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, സഫാരി ചാനൽ മാനേജിംഗ് ഡയറക്ടർ സന്തോഷ് ജോർജ്ജ് കുളങ്ങര, കിംസ് ആശുപത്രി എക്സിക്യുട്ടീവ് ഡയറക്ടർ ഇ.എം.നജീബ്, കേരളാ ട്രാവൽസ് മാനേജിംഗ് ഡയറക്ടർ കെ.സി.ചന്ദ്രഹാസൻ, നോർക്ക റൂട്ട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി, ദേവി ഫാർമ എം.ഡി കെ.എസ്.ബാലഗോപാൽ, ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, എസ്.പി ഫോർട്ട് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.പി.അശോകൻ, ന്യൂ രാജസ്ഥാൻ മാർബിൾസ് മാനേജിംഗ് ഡയറക്ടർ സി.വിഷ്ണുഭക്തൻ, ദുബായ് ഡബ്ള്യു.ഒ.എം. മാനേജിംഗ് ഡയറക്ടർ ജിജുരാജ് ജോർജ്ജ്, അതുൽനാഥ്, നിംസ് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഫൈസൽഖാൻ, ടൂറിസം ഇന്ത്യ മീഡിയാഗ്രൂപ്പ് എം.ഡി രവിശങ്കർ. നന്ദി: സ്വാമി വിഖ്യാതാനന്ദ.

രാത്രി 12ന് മഹാസമാധിയിൽ പുതുവത്സരപൂജയും സമൂഹ പ്രാർത്ഥനയും.

ഇന്നത്തെ കലാപരിപാടി

വൈകിട്ട് 6.30ന് ശിവഗിരി നഴ്സിംഗ് കോളേജ് അവതരിപ്പിക്കുന്ന കലാപരിപാടികൾ, രാത്രി എട്ടിന് നവരസ നാട്യകലാക്ഷേത്രത്തിന്റെ നൃത്തപരിപാടി, 8.45ന് കലാമണ്ഡലം സരിഗ മുരളീധരന്റെ ക്ലാസിക്കൽ ഇവന്റ്, ഒൻപതിന് ചലച്ചിത്ര സംവിധായകൻ രാജസേനൻ നയിക്കുന്ന ശിവഗിരി മെഗാഷോ 2023, 12ന് കഥാപ്രസംഗം: കാരേറ്റ് ജയകുമാർ.