തിരുവനന്തപുരം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.എസ്.ടി.എ) ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അദ്ധ്യാപക കലോത്സവം സംഘടിപ്പിക്കുന്നു. ജനുവരി 2ന് രാവിലെ 9ന് കവിയും മലയാളം മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി തിരുവനന്തപുരം മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ വൈസ് പ്രസിഡന്റ് ഡി.ആർ.ഹാന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എ.നജീബ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പി.വി.രാജേഷ്, എം.എസ്.പ്രശാന്ത്, ജില്ലാസെക്രട്ടറി വി.അജയകുമാർ, ജില്ലാപ്രസിഡന്റ് സിജോവ് സത്യൻ തുടങ്ങിയവർ പങ്കെടുക്കും. വിജയികൾക്കുള്ള സമ്മാനദാനം 14,15 തീയതികളിൽ കരുമം ശ്രീവിനായക ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാസമ്മേളനത്തിൽ വിതരണം ചെയ്യും. സംസ്ഥാന കലോത്സവം 21,22 തീയതികളിൽ മലപ്പുറത്ത് നടക്കും.