ബാലരാമപുരം:വെള്ളായണി ദേവി ക്ഷേത്രത്തിൽ 2022 നവംബർ 28, 29 തീയതികളിൽ ജ്യോതിഷ പണ്ഡിതൻ പുതുവാമന ഹരിദാസൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടത്തിയ അഷ്ടമംഗല ദേവപ്രശ്നത്തെ തുടർന്നുള്ള പരിഹാരക്രിയകൾ 2023 ജനുവരി ഒന്നിന് തുടങ്ങി എട്ടിന് സമാപിക്കും.ക്ഷേത്രതന്ത്രി വഞ്ചിയൂർ അത്തിയറ മഠം നാരായണരുകൃഷ്ണരുവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന പരിഹാര ക്രിയകളിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം,മഹാമ്യത്യുഞ്ജയഹോമം, സുദർശനഹോമം,മഹാസുദർശനഹോമം,ഭഗവതിസേവ,സുക്യതഹോമം,തിലഹോമം,ത്രികാല ഉഷ പൂജ,ത്രികാല ഉച്ചപൂജ, ത്രികാല അത്താഴപൂജ,സായൂജ്യപൂജ എന്നീ പൂജകൾ നടക്കും