krishibhavan

തിരുവനന്തപുരം; കൃഷിഭവനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിശദമായി പരിശോധിക്കുന്നതിനും കർഷകരുടെ പരാതികളിൽ സത്വര നടപടികൾക്കുമായി വിഭാവനം ചെയ്ത സോഷ്യൽ ഓഡിറ്റിംഗിന് പുതുവർഷത്തിൽ തുടക്കമിടും.

2018-ൽ മുൻ മന്ത്രി വി.എസ്. സുനിൽകുമാർ മുൻകൈയെടുത്ത് മാർഗരേഖ തയ്യാറാക്കിയിരുന്നെങ്കിലും സാങ്കേതികപ്രശ്നങ്ങളിൽ കുരുങ്ങി നടപടികൾ നീളുകയായിരുന്നു. ജില്ലകളിലെ ഓരോ കൃഷിഭവനുകളിലാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. കോട്ടയത്തെ പാമ്പാടി കൃഷിഭവനെയാണ് ആദ്യ ഓഡിറ്റിംഗിനായി തിരഞ്ഞെടുത്തിട്ടുള്ളത്. കർഷക പ്രതിനിധികൾ, പൊതുപ്രവർത്തകർ, വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ എന്നിവരടക്കം കൃഷിഭവനുമായി ബന്ധപ്പെടുന്ന എല്ലാ മേഖലകളിൽ നിന്നുള്ളവർക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്താം. കൃഷിഡയറക്ടറുടെ നേതൃത്വത്തിൽ സോഷ്യൽ ഓഡിറ്റിംഗ് പ്രവർത്തനങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാറ്റങ്ങളോടെയായിരിക്കും മറ്റു കൃഷിഭവനുകളിലേക്ക് വ്യാപിപ്പിക്കുക.