
കാട്ടാക്കട:ജനുവരി 6 മുതൽ ഒൻപത് വരെ തിരുവനന്തപുരത്ത് നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് കാട്ടാക്കടയിൽ സംഘടിപ്പിച്ച ' അതിക്രമങ്ങളുടെ രാഷ്ട്രീയം' സെമിനാർ സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എൽ.ശകുന്തളകുമാരി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് കവിത,സംസ്ഥാന വൈസ് പ്രസിഡന്റ് ടി. ഗീനാ കുമാരി,ട്രാൻസെന്റർ ബോർഡ് അംഗം ശ്യാമ,ജില്ലാ കമ്മിറ്റി അംഗം ജെ.ആർ.അജിത,കാട്ടാക്കട ഏരിയാ പ്രസിഡന്റ് എസ്.അജിത ,ഏരിയാ സെക്രട്ടറി എസ് ലതകുമാരി,വെള്ളറട ഏരിയ,സെക്രട്ടറി എസ് ഉഷകുമാരി എന്നിവർ സംസാരിച്ചു.