pocso-case

തിരുവനന്തപുരം: ഇക്കൊല്ലം രജിസ്റ്റർ ചെയ്ത 3729 പോക്സോ കേസുകളിൽ കൂടുതലും (475) തിരുവനന്തപുരം ജില്ലയിൽ. മലപ്പുറം- 450, എറണാകുളം-368, കോഴിക്കോട്-35, കൊല്ലം- 322, തൃശൂർ-307 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകൾ. ശേഷിക്കുന്ന ജില്ലകളിൽ 150ലേറെ കേസുകളുണ്ട്. കഴിഞ്ഞ വർഷം 3559 കേസുകളാണുണ്ടായിരുന്നത്. പോക്സോ കേസുകളിൽ ഒരുവർഷത്തിനകം വിചാരണ പൂർത്തിയാക്കേണ്ടതാണെങ്കിലും കേസുകൾ കെട്ടിക്കിടക്കുകയാണ്. പോക്സോ കേസന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.