p

തിരുവനന്തപുരം: കാർഷിക സർവകലാശാല വി.സിയുടെ ചുമതല വഹിക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിയെ ഗവർണർ ചുമതലയിൽ നിന്ന് നീക്കും.

സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല പ്രൊഫ. സിസാ തോമസിന് നൽകിയതിനെതിരായ കേസിൽ, ഇഷിതാ റോയിക്ക് വി.സിയാവാനുള്ള യോഗ്യതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. വി.സിയുടെ താത്കാലിക ചുമതല നൽകുമ്പോഴും, 10 വർഷം പ്രൊഫസറായുള്ള അക്കാഡമിക് വിദഗ്ദ്ധരെയേ വി.സിയാക്കാവൂ എന്ന യു.ജി.സി ചട്ടം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ട്. സർക്കാരിന്റെ ശുപാർശ പ്രകാരമാണ് ഇഷിതാറോയിക്ക് വി.സിയുടെ ചുമതല ഗവർണർ നൽകിയത്.

കഴിഞ്ഞ 23 വരെ ഇഷിതാ റോയി അവധിയിലായിരുന്നപ്പോൾ, വെള്ളായണി കാർഷിക കോളജിലെ പ്രൊഫസർ ഡോ. കെ. ആര്യയ്ക്ക് വി.സിയുടെ ചുമതല നൽകിയിരുന്നു. ഇതിനെതിരായ ഹൈക്കോടതിയിലെ കേസിൽ, തനിക്ക് വി.സിയായി തുടരാൻ താത്പര്യമില്ലെന്ന് ഇഷിതാ റോയി സത്യവാങ്മൂലം നൽകിയിരുന്നു. ഡോ. ആര്യയ്ക്കു തുടർനിയമനം നൽകുന്ന ഉത്തരവ് കൃഷി വകുപ്പ് ഇറക്കാതിരുന്നതോടെ, അവധി കഴിഞ്ഞെത്തിയ ഇഷിതാ റോയി വി.സിയായി തുടരുകയാണ്.

സർവകലാശാലയിലെ ഒരു സീനിയർ പ്രൊഫസർക്ക് വി.സിയുടെ ചുമതല നൽകാൻ സർക്കാർ ശുപാർശ നൽകട്ടെയെന്നാണ് ഗവർണറുടെ നിലപാട്. എന്നാൽ, ചാൻസലറാണ് നടപടിയെടുക്കേണ്ടതെന്ന് സർക്കാർ പറയുന്നു. ഹൈക്കോടതി ഉത്തരവ് ലഭിച്ചശേഷം അതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് കൃഷി വകുപ്പ് വ്യക്തമാക്കി. ജനുവരി രണ്ടിന് ഗവർണർ തിരിച്ചെത്തിയ ശേഷം, മന്ത്രി പി. പ്രസാദുമായി കൂടിയാലോചിച്ച് സീനിയർ പ്രൊഫസർക്ക് വി.സിയുടെ ചുമതല നൽകും. സർക്കാരുമായി കൂടിയാലോചിക്കണമെന്ന് സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയുള്ളതിനാലാണിത്.

ഫി​ഷ​റീ​സ് ​വാ​ഴ്സി​റ്റി
ക​ക്ഷി​ ​ചേ​രേ​ണ്ടെ​ന്ന്
വീ​ണ്ടും​ ​ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​വി.​സി​ ​സ്ഥാ​ന​ത്തു​നി​ന്ന് ​പു​റ​ത്താ​ക്കി​യ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​സു​പ്രീം​കോ​ട​തി​ൽ​ ​റി​ജി​ ​ജോ​ൺ​ ​ന​ൽ​കി​യ​ ​അ​പ്പീ​ലി​ൽ​ ​ഫി​ഷ​റീ​സ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​ക​ക്ഷി​ചേ​രു​ന്ന​ത് ​ഗ​വ​ർ​ണ​ർ​ ​വീ​ണ്ടും​ ​ത​ട​ഞ്ഞു.
അ​ഭി​ഭാ​ഷ​ക​നെ​ ​നി​യോ​ഗി​ക്കാ​ൻ​ ​ജ​ന​റ​ൽ​ ​കൗ​ൺ​സി​ൽ​ ​പ്ര​മേ​യം​ ​പാ​സാ​ക്കി​ ​ഗ​വ​ർ​ണ​ർ​ക്ക് ​അ​യ​ച്ചി​രു​ന്നു.​ ​അ​ന്നു​ത​ന്നെ​ ​ഇ​ത് ​ഗ​വ​ർ​ണ​ർ​ ​വി​ല​ക്കി​യി​രു​ന്നു.
ഈ​ ​തീ​രു​മാ​നം​ ​പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ​വാ​ഴ്സി​റ്റി​ ​വീ​ണ്ടും​ ​അ​ഭ്യ​ർ​ത്ഥി​ച്ച​പ്പോ​ഴാ​ണ് ​സ്റ്റേ​ ​നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്നും​ ​പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​അ​റി​യി​ച്ച​ത്.
പു​റ​ത്താ​ക്ക​പ്പെ​ട്ട​യാ​ൾ​ ​വ്യ​ക്തി​പ​ര​മാ​യി​ ​ന​ൽ​കി​യ​ ​കേ​സി​ൽ​ ​ല​ക്ഷ​ങ്ങ​ൾ​ ​മു​ട​ക്കി​ ​അ​ഭി​ഭാ​ഷ​ക​നെ​ ​നി​യോ​ഗി​ക്കു​ന്ന​താ​ണ് ​ഗ​വ​ർ​ണ​ർ​ ​ത​ട​ഞ്ഞ​ത്.​ ​നേ​ര​ത്തേ,​ ​റി​ജി​ ​ജോ​ണി​നെ​ ​പു​റ​ത്താ​ക്കി​യ​ ​ഉ​ത്ത​ര​വ് ​സ്റ്റേ​ ​ചെ​യ്യാ​ൻ​ ​വി​സ​മ്മ​തി​ച്ച​ ​സു​പ്രീം​കോ​ട​തി,​ ​ഭ​ര​ണ​ ​സ്തം​ഭ​ന​മൊ​ഴി​വാ​ക്കാ​ൻ​ ​പ​ക​രം​ ​സം​വി​ധാ​ന​മൊ​രു​ക്കാ​ൻ​ ​ചാ​ൻ​സ​ല​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.
തു​ട​ർ​ന്ന് ​താ​ല്ക്കാ​ലി​ക​ ​വി.​സി​യാ​യി​ ​ചു​മ​ത​ല​ ​ല​ഭി​ച്ച​ ​റി​ജി​ ​ജോ​ണി​ന്റെ​ ​ഭാ​ര്യ
ഡോ.​എം.​റോ​സ​ലി​ൻ​ഡ് ​ജോ​ർ​ജ് ​അ​ടി​യ​ന്ത​ര​ ​ഗ​വേ​ണിം​ഗ് ​കൗ​ൺ​സി​ൽ​ ​വി​ളി​ക്കു​ക​യും
അ​ഭി​ഭാ​ഷ​ക​നെ​ ​നി​യോ​ഗി​ക്കാ​ൻ​ ​കൗ​ൺ​സി​ൽ​ ​തീ​രു​മാ​നി​ക്കു​ക​യും​ ​ചെ​യ്ത​താ​യി​ ​സേ​വ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​കാ​മ്പെ​യി​ൻ​ ​ക​മ്മി​റ്റി​ ​ഗ​വ​ർ​ണ​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.

മോ​ട്ടോർതൊ​ഴി​ലാ​ളി
ക്ഷേ​മ​നി​ധി​ ​ബിൽ
രാ​ഷ്ട്ര​പ​തി​ക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭ​ ​പാ​സാ​ക്കി​യ​ ​മോ​ട്ടോ​ർ​ ​ട്രാ​ൻ​സ്പോ​ർ​ട്ട് ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​(​ഭേ​ദ​ഗ​തി​)​ ​ബി​ൽ​ ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യ്ക്ക് ​അ​യ​യ്ക്കാ​ൻ​ ​ഗ​വ​ർ​ണ​റു​ടെ​ ​നി​ർ​ദ്ദേ​ശം.​ ​പാ​ർ​ല​മെ​ന്റ് ​പാ​സാ​ക്കി​യ​ ​നി​യ​മ​ത്തി​ന് ​വി​രു​ദ്ധ​മാ​വാ​നി​ട​യു​ള്ള​തി​നാ​ൽ​ ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യ്ക്ക് ​അ​യ​യ്ക്ക​ണ​മെ​ന്ന​ ​നി​യ​മ​ ​വ​കു​പ്പി​ന്റെ​ ​ശു​പാ​ർ​ശ​ ​ബി​ല്ലി​നൊ​പ്പം​ ​രാ​ജ്ഭ​വ​നി​ൽ​ ​എ​ത്തി​ച്ചി​രു​ന്നു.
1985​ലെ​ ​മോ​ട്ടോ​ർ​ ​ട്രാ​ൻ​സ്പോ​ർ​ട്ട് ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ആ​ക്ടി​ലാ​ണ് ​സ​ർ​ക്കാ​ർ​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്തി​യ​ത്.​ ​ഇ​തു​പ്ര​കാ​രം​ ​ആ​ട്ടോ​മൊ​ബൈ​ൽ​ ​വ​ർ​ക്ക്ഷോ​പ്പി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​രെ​ക്കൂ​ടി​ ​ക്ഷേ​മ​നി​ധി​യു​ടെ​ ​ഭാ​ഗ​മാ​ക്കി.​ ​മെ​ക്കാ​നി​ക്ക്,​ ​ഡ്രൈ​വ​ർ,​ ​ക്ലീ​ന​ർ,​ ​ഫി​റ്റ​ർ,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​ ​ഫ​യ​ർ​മാ​ൻ,​ ​ട​ർ​ണ​ർ,​ ​ബാ​റ്റ​റി​മാ​ൻ,​ ​പെ​യി​ന്റ​ർ,​ ​വെ​ൽ​ഡ​ർ,​ ​ഗ്രീ​സ​ർ​മാ​ൻ,​ ​വ​ൾ​ക്ക​നൈ​സ​ർ,​ ​സ്പ്രേ​ ​പെ​യി​ന്റ​ർ,​ ​വ​ർ​ക്ക്ഷോ​പ്പ് ​അ​റ്റ​ൻ​ഡ​ർ,​ ​ബോ​ഡി​ ​ബി​ൽ​ഡിം​ഗ് ​തൊ​ഴി​ലാ​ളി​ക​ൾ,​ ​കൊ​ല്ല​ൻ,​ ​സ​ഹാ​യി,​ ​ഓ​ഫീ​സ് ​ജീ​വ​ന​ക്കാ​ർ​ ​എ​ന്നി​വ​രെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി.​ ​പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ ​ക​ശു​അ​ണ്ടി​ ​ഫാ​ക്ട​റി​ക​ൾ​ ​ഏ​റ്റെ​ടു​ക്കാ​നു​ള്ള​ ​ബി​ല്ലും​ ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യ്ക്ക് ​വി​ടും..