ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ക്രിസ്മസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. സുസ്ഥിര വികസനം,സുരക്ഷിത ജീവിതം എന്ന വിഷയത്തിൽ മൂന്നു ദിവസമുള്ള ക്യാമ്പ് ആറ്റിങ്ങൽ നഗരസഭ ചെയർപെഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു.സ്കൂൾ പി.റ്റി.എ പ്രസിഡന്റ് റ്റി.എൽ.പ്രഭൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ കെ.ശ്രീകുമാർ,ഹെഡ്മാസ്റ്റർ ജി.എൽ.നിമി,അദ്ധ്യാപകരായ എൻ.സാബു,കെ.ജയിംസ്,എസ്.ശാരിക എന്നിവർ പങ്കെടുത്തു. വിവിധ സെഷനുകളിലായി ബോധവത്കരണ ക്ലാസുകൾ, കായിക പരിശീലനം,പ്രായോഗിക പരിശീലനങ്ങൾ എന്നിവ നടക്കും.