കിളിമാനൂർ: മഹാദേവേശ്വരം ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം ജനുവരി ഒന്നിന് ശുദ്ധി ക്രിയകളോടെ ആരംഭിച്ച് 7ന് ആറാട്ടോടെ സമാപിക്കും.ദിവസവും രാവിലെ 7ന് പുരാണ പാരായണം,നാലാം ദിവസം വരെ വൈകിട്ട് 5ന് അദ്ധ്യാത്മിക പ്രഭാഷണം,ജനുവരി ഒന്നിന് വൈകിട്ട് 3ന് വിളംബര ഘോഷയാത്ര,രാത്രി 7ന് ആചാര്യവരണം,പ്രസാദ ശുദ്ധി,രക്ഷോഘ്ന ഹോമം, വാസ്തു ഹോമം,വാസ്തു കലശം . 2 ന് 12 ന് കൊടിയേറ്റ് സദ്യ,വൈകിട്ട് 6.30ന് കൊടിയേറ്റ് രാത്രി 7ന് ഭക്തി ഗാനമേള, 9 ന് ബാലെ. 3 ന് രാത്രി 7ന് നൃത്തം,8 ന് വിഷ്വൽ സ്റ്റേജ് ഷോ,4 ന് രാത്രി 7ന് ഡാൻസ്. 5 ന് രാത്രി 7 ന് സംഗീതാർച്ചന, 7.30 ന് ഓട്ടൻ തുള്ളൽ. 6 ന് രാവിലെ 7 ന് മൃത്യുഞ്ജയ ഹോമം, 10 ന് കളകാഭിഷേകം,12ന് ഐശ്വര്യ പൂജ,രാത്രി 7ന് തിരുവാതിര കളി 9 ന് പള്ളിവേട്ട,7ന് രാവിലെ ആറാട്ട്,12ന് ആറാട്ട് സദ്യ.