bank

കിളിമാനൂർ: കിളിമാനൂർ കാർഷിക ഗ്രാമവികസന ബാങ്ക് വാർഷിക ജനറൽ ബോഡി യോഗം അലിഹസ്സൻ മെമ്മോറിയൽ ഹാളിൽ നടന്നു.

പ്രസിഡന്റ് എം.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി കെ.പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു.എസ്.രാജൻ,ഗോപാലകൃഷ്ണൻ നായർ, എസ്.ശ്രീകുമാർ,എ.ഗണേശൻ,ജയ തിലകൻ,ആർ.കെ.ബൈജു,എസ്.കെ.സുനി,ശിവശങ്കരപ്പിള്ള,ഡയറക്ടർ ബോർഡംഗങ്ങളായ പി.റോയി,സുഭദ്രാ സേതുനാഥ്,ബിജിമോൾ എം.എസ്,എ.സുശീല തുടങ്ങിയവർ പങ്കെടുത്തു.ഡയറക്ടർ ബോർഡംഗം കെ.വാസുദേവക്കുറുപ്പ് അനുസ്മരണ അനുശോചന പ്രമേയമവതരിപ്പിച്ചു.ഡയറക്ടർ ബോർഡംഗങ്ങളായ കെ.ജി.പ്രിൻസ് സ്വാഗതവും വല്ലൂർ രാജീവ് നന്ദിയും പറഞ്ഞു.