തിരുവനന്തപുരം:ദേശീയ ബാലതരംഗത്തിന്റെ 20ാമത് ശലഭമേള മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ച് കേരള ഗാന്ധി സ്‌മാരകനിധിയുമായി ചേർന്ന് ജനുവരി 26 മുതൽ 30 വരെ തൈയ്‌ക്കാട് ഗാന്ധിഭവനിൽ സംഘടിപ്പിക്കും. 47 വ്യക്തിഗത ഇനങ്ങളിലും 11 ഗ്രൂപ്പ് ഇനങ്ങളിലുമാണ് മത്സരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി ജനുവരി 24. അപേക്ഷാഫോം സ്റ്റാച്യു പുന്നൻ റോഡിലെ ലീല ഷെൽട്ടേഴ്‌സ് ഫ്ളാറ്റ് നമ്പർ-എയിൽ പ്രവർത്തിക്കുന്ന സ്വാഗതസംഘം ഓഫീസിൽ നിന്നോ ‌തൈയ്‌ക്കാട് ഗാന്ധിഭവനിൽ നിന്നോ കൈപ്പറ്റേണ്ടതാണെന്ന് ചീഫ് കോർഡിനേറ്ററും മുൻ എം.എൽ.എയുമായ ടി.ശരത്‌ചന്ദ്രപ്രസാദ് അറിയിച്ചു.വിവരങ്ങൾക്ക്: 9495980030,9605302715,9496030412,9847569029.