ayur

നെയ്യാറ്റിൻകര: ശിവഗിരി തീർത്ഥടനത്തോടനുബന്ധിച്ചു അരുവിപ്പുറം ക്ഷേത്രത്തിൽ എത്തുന്ന തീർത്ഥടകർക്കു വേണ്ടി ഭാരതീയ ചികിത്സാവകുപ്പിന്റെയും നാഷണൽ ആയുഷ് മിഷൻ പദ്ധതിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ആയുർവേദ പ്രദർശനവും ഔഷധ സസ്യ വിതരണവും ആരംഭിച്ചു. പെരുങ്കടവിള ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുരേന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഔഷധ സസ്യ വിതരണ ഉദ്ഘാടനം അരുവിപ്പുറം ക്ഷേത്ര മഠാധിപതി സ്വാമി സാന്ദ്രാനന്ദ നിർവഹിച്ചു. പഞ്ചായത്ത്‌ അംഗം സുജിത് അദ്ധ്യക്ഷത വഹിച്ചു. ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷീല മേബ്ലെറ്റ്, ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ഷൈജു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജികുമാർ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വി.ജെ.സെബി, ഡോ. ധന്യ ചന്ദ്രൻ, ഡോ. നന്ദു, അരുവിപ്പുറം അജി, സെജിൻ തുടങ്ങിയവർ പങ്കെടുത്തു.ക്യാമ്പ് ഞായറാഴ്ച സമാപിക്കും.