വർക്കല:ഒാൾ കേരള മാർബിൾ ആന്റ് ടൈൽസ് വർക്കേഴ്സ് അസോസിയേഷന്റെ വർക്കല മണ്ഡലം തൊഴിൽകാർഡ് വിതരണവും സമ്മാനകൂപ്പൺ നറുക്കെടുപ്പും ജനുവരി ഒന്നിന് ഉച്ചയ്ക്ക് 2ന് കാപ്പിൽ പബ്ലിക് ലൈബ്രററിയിൽ നടക്കും.അനിൽ മലയിൻകീഴ് ഉദ്ഘാടനം ചെയ്യും.മണ്ഡലം പ്രസിഡന്റ് മനോജ് കുമാർ ഇടവ അദ്ധ്യക്ഷത വഹിക്കും.രാജേഷ് അരുവിക്കര നറുക്കെടുപ്പ് നടത്തും.ഡി.ആർ.ദിലീപ് കുമാർ,മംഗലത്തുകോണം പ്രദീപ്,അജി രാമേശ്വരം,സന്തോഷ് വെട്ടിയറ തുടങ്ങിയവർ സംസാരിക്കും.രാജേഷ് വർക്കല സ്വാഗതം പറയും.