sabarimala
sabarimala

തിരുവനന്തപുരം: മണ്ഡലം തുടങ്ങിയിതുവരെ ശബരിമലയിൽ വൈദ്യുതിമുടങ്ങിയത് വെറും 39സെക്കൻഡ് മാത്രമെന്ന് കെ.എസ്.ഇ.ബി.ഇത് റെക്കാഡാണ്.ചെറുജീവികൾ ലൈനിൽ പ്രശ്നമുണ്ടാക്കിയത് കൊണ്ടാണ് 39സെക്കൻഡ് പോലും വൈദ്യുതിമുടങ്ങിയത്.മനുഷ്യർക്ക് മാത്രമല്ല വന്യജീവികൾക്ക് പോലും അപകടമില്ലാതിരിക്കാൻ കവചിതലൈനുകളിലൂടെയാണ് ശബരിമലയിൽ വൈദ്യുതിവിതരണം നടത്തുന്നതെന്നും കെ.എസ്.ഇ.ബി പറഞ്ഞു.