ma

തിരുവനന്തപുരം: അദ്ധ്യാപകരെ നായ്‌ക്കൾ എന്ന് വിളിച്ച് അപമാനിച്ച പരീക്ഷാ സെക്രട്ടറി വിവേകാനന്ദനെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ ആവശ്യപ്പെട്ടു. അദ്ധ്യാപകരെ ആക്ഷേപിച്ച ഡോ.എസ്.എസ്.വിവേകാനന്ദൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എ.എച്ച്.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് ആർ.അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എസ്.മനോജ്, ട്രഷറർ കെ.എ.വർഗീസ്, കെ.പി.എസ്.ടി.എ ട്രഷറർ അനിൽ വട്ടപ്പാറ, എ.പി.അബ്ദുൾ നാസർ, ജിജി തോമസ്, ഡോ.സി.എം.മാത്യു, ജെ.ഉണ്ണിക്കൃഷ്ണൻ,എസ്.എഫ്.ജലജ കുമാരി, ഷാലറ്റ് മൊറായിസ്, വർഗീസ് പോത്തൻ, എസ്.പ്രഭ, പ്രേം.പി തുടങ്ങിയവർ പങ്കെടുത്തു.