
തിരുവനന്തപുരം: കേരള സർവകലാശാല ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഹിന്ദി,എം.എ. ഇക്കണോമിക്സ് ആൻഡ് ബിസിനസ് ഇക്കണോമിക്സ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി. മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 10,11 തീയതികളിൽ നടത്തും.
ജനുവരിയിൽ നടത്താനിരിക്കുന്ന അവസാന വർഷ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (എസ്.ഡി.ഇ.)-സപ്ലിമെന്ററി,ആന്വൽ സ്കീം),ഏപ്രിൽ 2022 വൈവ വോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജനുവരി 23ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എഡ്.സ്പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി.) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
മേയിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എസ്സി. (സി.ബി.സി.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി ജനുവരി 5 മുതൽ 7വരെ പ്രവൃത്തി ദിനങ്ങളിൽ ബി.എസ്സി. റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
യു.ജി.സി നെറ്റ് പരീക്ഷാ
രജിസ്ട്രേഷൻ തുടങ്ങി
ന്യൂഡൽഹി: ഫെബ്രുവരി 21ന് ആരംഭിക്കുന്ന യു.ജി.സി നെറ്റ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആരംഭിച്ചു. ഔദ്യോഗിക സൈറ്റായ ugcnet.nta.nic.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി 2023 ജനുവരി 17. പരീക്ഷാ ഫീസ് ജനുവരി 18നകം അടയ്ക്കണം.19 മുതൽ 20 വരെ അപേക്ഷാ ഫോമിൽ തിരുത്തൽ അനുവദിക്കും. പരീക്ഷാകേന്ദ്രം ഏതെന്ന് ഫെബ്രുവരി ആദ്യവാരത്തോടെ അറിയാം. രണ്ടാംവാരത്തോടെ അഡ്മിറ്റ് കാർഡുകൾ ലഭിക്കും. പൊതുവിഭാഗത്തിന് 1100രൂപയും ഒ.ബി.സിക്ക് 550രൂപയും പട്ടികജാതി, പട്ടിക വർഗ, ട്രാൻസ്ജെൻഡർ വിഭാഗത്തിന് 275രൂപയുമാണ് ഫീസ്. 2023 ഫെബ്രുവരി 21 മുതൽ മാർച്ച് 10 വരെയാണ് നെറ്റ് പരീക്ഷ നടത്തുന്നത്.
സ്പോർട്സ് ക്വാട്ട: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിൽ സ്പോർട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ബാസ്ക്കറ്റ് ബാൾ,വോളിബാൾ,തുടങ്ങിയ ഇനങ്ങളിൽ പുരുഷ,വനിതാവിഭാഗങ്ങളിലും ഫുട്ബാളിൽ പുരുഷൻമാരിൽ നിന്ന് മാത്രവുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഫുട്ബാളിൽ നാലും മറ്റ് വിഭാഗങ്ങളിൽ രണ്ടുവീതവുമാണ് ഒഴിവുകൾ.വിശദാംശങ്ങൾക്ക് www.kseb.in.അപേക്ഷ ജനുവരി 31നകം നൽകണം.
വി.എച്ച്.എസ്.ഇ
ടൈംടേബിൾ
പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ പ്രവൃത്തിദിനം അഞ്ചായി കുറച്ചതിനു പിന്നാലെ പുതുക്കിയ ടൈംടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. പീരിയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറായി നിലനിറുത്തി. വെള്ളിയാഴ്ച മാത്രം അവസാന പീരിയഡ് അരമണിക്കൂർ. ജനുവരി ഒന്നു മുതൽ ടൈംടേബിൾ പ്രാബല്യത്തിൽ വരും. തിയറി ക്ലാസുകൾക്ക് ആഴ്ചയിൽ മൂന്നു മണിക്കൂർ 30 മിനിട്ടും പ്രായോഗിക പരിശീലന ക്ലാസുകൾക്ക് 5 മണിക്കൂർ വീതവുമാണ് ഉണ്ടായിരിക്കുക. തിങ്കൾ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് 12.40 മുതൽ 1.20 വരെയും വെള്ളിയാഴ്ചകളിൽ 12.40 മുതൽ 2 മണിവരെയുമാണ് ലഞ്ച് ബ്രേക്ക്.
സ്വത്ത് വിവരം അറിയിക്കണം
തിരുവനന്തപുരം:സർക്കാർ ജീവനക്കാർ ജനുവരി 15ന് മുമ്പ് സ്വത്ത് വിവരം, നിക്ഷേപങ്ങൾ,സ്ഥാവര ജംഗമ ആസ്തിവിവരം എന്നിവ ധനകാര്യവകുപ്പിനെ ഓൺലൈനായി അറിയിക്കണം. വിശദ വിവരം www.finance.kerala.gov.inൽ