christ-nagar-college

മലയിൻകീഴ്: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ നാഷണൽ സർവീസ് സ്കീം അംഗങ്ങളുടെ നേതൃത്വത്തിൽ തെരുവ് നാടകം അവതരിപ്പിച്ചു. യുവതലമുറയുടെ മാനസിക,ശാരീരിക ആരോഗ്യത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെ സമൂഹം ജാഗ്രതയോടെ പോരാടണമെന്ന സന്ദേശത്തോടെയാണ് തെരുവ് നാടകം സമാപിച്ചത്.മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ എൻ.എസ്.എസ്.സപ്ത ദിന ക്യാമ്പിന്റെ ഭാഗമായി മാറനല്ലൂർ ജംഗ്ഷനിലും കാട്ടാക്കട കെ.എസ്. ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുമായിരുന്നു നാടകം.കോളേജ് മാനേജർ ഫാ.ഡോ.ടിറ്റോ വർഗീസ് സി.എം.ഐ,എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഷമീമ .ആർ, അദ്ധ്യാപകരായ വിനോദ് എം.എസ്,പാർവതി ജി.എസ്,അഭിമന്യു,അരുന്ധതി എന്നിവർ നേതൃത്വം നല്കി.