
കഴക്കൂട്ടം: എസ്.എൻ.ഡി.പി യോഗം മുരുക്കുംപുഴ ഇടവിളാകം ആർ.എസ്.എം ശാഖയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. ഡോ.എം.എം.ബഷീർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ബി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.ഗുരുകുലം യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ്,സെക്രട്ടറി രാജേഷ് ഇടവക്കോട്,യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ചെമ്പഴന്തി ശശി,വി. മധുസദുനൻ,നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ.ജയചന്ദ്രൻ, ബാബുചന്ദ്രൻ,പ്രദീപ് ദിവാകരൻ,ശ്യാംലാൽ,ബീന പ്രദീപ്,ഷാജി പ്രകാശ്,ശാഖാസെക്രട്ടറി പൊന്നാലയം പ്രദീപ്,കൃഷ്ണഗോകുലം സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വിദ്യാഭ്യാസ അവാർഡുകളും ചികിത്സാസഹായവും വെള്ളാപ്പള്ളി നടേശൻ വിതരണം ചെയ്തു.
മംഗലപുരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് സമീപം ചരുവിള പുത്തൻവീട്ടിൽ പരേതരായ പരമു - രാജമ്മ ദമ്പതികളുടെ ഓർമ്മയ്ക്കായി മക്കളായ ഷാജി പ്രകാശും,സജി പ്രസാദും ചേർന്ന് നൽകിയ 3 സെന്റിലാണ് ആസ്ഥാന മന്ദിരം നിർമ്മിച്ചത്.