
മലയിൻകീഴ്:കുരുവിൻമുകൾ തിരുകുടുംബ പുതിയ ദൈവാലയത്തിന്റെ ഉദ്ഘാടനം നെയ്യാറ്റിൻകര രൂപത അദ്ധ്യക്ഷൻ വിൻസന്റ് സാമുവൽ നിർവഹിച്ചു.നിരവധി രാഷ്ട്രിയ,സാംസ്‌കാരിക,മത നേതാക്കൾ ദൈവാലയ സമർപ്പണത്തിൽ പങ്കെടുത്തു.ഒരു കോടിരൂപ വിനിയോഗിച്ച് നിർമ്മിച്ച ദൈവാലയം 330ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കിയത്.1936ൽ ഒരു കൂട്ടം വിശ്വാസികൾ ഒരുമിച്ച് പ്രാർത്ഥനായോഗങ്ങളിൽ പങ്കെടുക്കുകയും ചെറിയൊരു ഷെഡിൽ ആരാധന ആരംഭിക്കുകയും കർമ്മലീത്താസഭാ വൈദികരുടെ നേതൃത്വത്തിൽ ബലിയർപ്പിച്ചും പ്രാർത്ഥിച്ചു.1968ൽ ദൈവാലയം പുതുക്കി പണിതു.86 വർഷത്തെ വിശ്വാസപാരമ്പര്യവും മച്ചേൽ,നരുവാമൂട്,കുരുവിൻമുകൾ പ്രദേശത്തെ ആരാധനാകേന്ദ്രവുമാണീ ദൈവാലയം.തിരുന്നാൾ ആഘോഷങ്ങൾ ജനുവരി ഒന്നിന് സമാപിക്കും.