തിരുവനന്തപുരം: സംസ്ഥാന പാർലമെന്ററി അഫേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും രാഷ്ട്രതന്ത്ര പഠന വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ നടത്തിയ ദേശീയ സെമിനാർ ഡോ.എം.എ.ലാൽ ഉദ്ഘാടനം ചെയ്തു.സ്വീഡനിലെ സ്‌റ്റോക്ക്ഹോം സർവകലാശാല ഫാക്കൽട്ടി അംഗം ഡോ. ലാർക്ക് എറിക്ക് ഓസ്ലോൺ മുഖ്യ പ്രഭാഷണം നടത്തി.കോളേജ് പ്രിൻസിപ്പൽ ഡോ. എ. എസ് രാഖി അദ്ധ്യക്ഷയായി.എസ്. എൻ ട്രസ്റ്റ് മാനേജ്മന്റ് നോമിനി ഡി.പ്രേംരാജ്, കേരള സർവകലാശാല എൻ. എസ്. എസ് കോർഡിനേറ്റർ പ്രൊഫ. ഡോ. എ. ഷാജി, കോളേജ് തല അക്കാഡമിക് കമ്മിറ്റി കൺവീനർ ഡോ. എം.എസ്.വിദ്യാപണിക്കർ, ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്‌റ്റഡീസ് പ്രിൻസിപ്പൽ ഡോ.എസ് ആർ ജിത, ഡോ. സജി സഹദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. ടി അഭിലാഷ് സ്വാഗതവും എസ്. ദേവിക നന്ദിയും പറഞ്ഞു.