തിരുവനന്തപുരം: മലബാർ ജില്ലാ ബോർഡ് അദ്ധ്യക്ഷനായിരുന്ന പി.ടി. ഭാസ്കരപ്പണിക്കരുടെ ജന്മശതാബ്ദി പുരസ്കാരത്തിന് കവിയും ബാങ്ക് ഓഫീസറുമായ പി.ആർ.ജയപാലനും, ഗവൺമെന്റ് കോളേജ് പ്രിൻസിപ്പലും ശാസ്ത്രകാരനുമായ ഡോ.സി.പി.അരവിന്ദാക്ഷനും, ഭാരത് സേവക് സമാജിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷനായ ഡോ.ബി.എസ്.ബാലചന്ദ്രനും അർഹനായി. തേക്കുംമൂട് വക്കം മൗലവി ഫൗണ്ടേഷൻ ഹാളിൽ ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ ബിനോയ് വിശ്വം പുരസ്കാരങ്ങൾ വിതരണം ചെയ്യും. പി.ടി.ബി ജന്മശതാബ്ദി പ്രഭാഷണം വക്കം മൗലവി ഫൗണ്ടേഷൻ ചെയർമാൻ എ.സുഹൈർ നടത്തും. വി.കെ.ദാമോദരൻ അദ്ധ്യക്ഷത വഹിക്കും.