bufer-zone

കണ്ണൂർ:മലയോര മേഖലയിലെ കുടിയേറ്റ ജനതയെ പീഡിപ്പിക്കുന്ന തരത്തിലുള്ള പിണറായി സർക്കാരിന്റെ കുടിയേറ്റ ജനതയോടുള്ള കർഷക വിരുദ്ധ സമീപനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി. പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ ജനുവരി 2ന് കേളകം ബസ് സ്റ്റാൻഡിൽ രാവിലെ 9 മണി മുതൽ ഏകദിന ഉപവാസ സമരം നടത്തും. അഡ്വ: സണ്ണി ജോസഫ് . എം.എൽ.എ. ഉദ്ഘാടനം ചെയ്യും .വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. കേളകത്ത് ചേർന്ന കോൺഗ്രസ് നേതൃത്വയോഗം ഡി.സി.സി പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറിമാരായ പി.സി രാമകൃഷ്ണൻ ,പി.കെ.ജനാർദ്ദനൻ, സാജു തോമസ്,തോമസ് വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.