nagarasaba

ആറ്റിങ്ങൽ: സർവ മേഖലയിലും മാതൃകാപരമായി മുന്നേറുന്ന തദ്ദേശ സ്ഥാപനമാണ് ആറ്റിങ്ങൽ നഗരസഭയെന്ന് മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു. ആറ്റിങ്ങൽ നഗരസഭയുടെ അതിദരിദ്രർക്ക് ഉള്ള വിവിധ ആനുകൂല്യങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, അവനവഞ്ചേരി രാജു,നജാം,രമ്യ സുധീർ,ഗിരിജ,ഷീജ എന്നിവർ സംസാരിച്ചു.