
നാഗർകോവിൽ: ചിറ്റാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ചിറ്റാർ സ്വദേശി മോഹൻദാസിന്റെ ഭാര്യ ജ്ഞാനവധിയാണ് (50) മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.ചിറ്റാറിലുള്ള റബർ തോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളികൾ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കുമ്പോൾ വന്ന കാട്ടാന ജ്ഞാനവധിയെ ആക്രമിക്കുകയായിരുന്നു. ജ്ഞാനവധി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.