
നെയ്യാറ്റിൻകര: കൊടങ്ങാവിളയിൽ തെരുവുനായയെ വഴിയാത്രക്കാരനായ യുവാവ് വീട്ട് വളപ്പിലേക്ക് വലിച്ചെറിഞ്ഞതായി പരാതി.വ്യാഴാഴ്ച വൈകിട്ട് കൊടങ്ങാവിള സ്വദേശി നിഷിൻ രാജിന്റെ വീട്ടിലേക്കാണ് നായയെ വലിച്ചെറിഞ്ഞത്.പട്ടിയുടെ നിർത്താതെയുള്ള കുര കേട്ട് യുവാവ് വീടിന് പുറത്തെത്തി നോക്കിയപ്പോഴാണ് ഗേറ്റിനുള്ളിൽ തെരുവ് നായയെ കണ്ടത്.വീട്ടിലെ സി.സി.ടി.വി പരിശോധിച്ചപ്പോൾ വഴിയാത്രക്കാരായ മൂന്ന് പേരിലൊരാൾ നായയെ സ്നേഹപൂർവം അടുത്ത് വിളിച്ച് കാലിൽ തൂക്കിയെടുത്ത് വീട്ട് വളപ്പിലേക്ക് എറിയുന്നതായാണ് കണ്ടത്.നിഷിൻ പിന്നീട് ഗേറ്റ് തുറന്ന് നായയെ പുറത്തേയ്ക്ക് വിട്ടു.സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ നിഷിൻ നെയ്യാറ്റിൻകര പൊലീസിന് പരാതി നല്കി.