
മലയിൻകീഴ്: സി.പി.എം നെയ്യാർഡാം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കാട്ടാക്കട ഏരിയാ കമ്മിറ്റി അംഗവുമായ കള്ളിക്കാട് സുനിലിനു നേരെയുണ്ടായ ആക്രമണത്തിലെ പ്രതികളിലൊരാൾ അറസ്റ്റിൽ. കുളത്തുമ്മൽ പൊന്നറ തെക്കേ വിളാകത്ത് വീട്ടിൽ പി.അനന്തു ചന്ദ്രനെയാണ് (20) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്‌തത്. അനന്തുചന്ദ്രൻ ആർ.എസ്.എസ് പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബർ 19ന് രാത്രിയി സുനിൽകുമാർ സഹോദരിയുമായി ബൈക്കിൽ പോകവേ മറ്റൊരു ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സുനിൽകുമാർ വധശ്രമക്കേസിൽ ഇതുവരെ 7 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. റൂറൽ എസ്.പി ഡി.ശില്പയുടെ മേൽനോട്ടത്തിൽ കാട്ടാക്കട ഡിവൈ.എസ്.പി എസ്.അനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിളപ്പിൽശാല എസ്.എച്ച്.ഒ എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ആശിഷ്, സി.പി.ഒമാരായ അഭിലാഷ്,ഷൈജു,പ്രജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. അനന്തുചന്ദ്രനെ ഇന്ന് കാട്ടാക്കട കോടതിയിൽ ഹാജരാക്കും.