
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനത്തിലും സർക്കാർ സ്ഥാപനത്തിലും ഒരു സംഘടന എന്ന കെ.പി.സി.സിയുടെ നിർദ്ദേശം മാനിച്ച് ബിവറേജസ് കോർപ്പറേഷനിൽ പ്രവർത്തിക്കുന്ന ഐ.എൻ.ടി.യു.സിയുമായി ബന്ധപ്പെട്ട മൂന്നു സംഘടനകൾ ലയിച്ച് ഒന്നായി. പുതിയ സംഘടനയുടെ പേര് പിന്നീട് പ്രഖ്യാപിക്കും.
തിരുവനന്തപുരത്ത് ചേർന്ന ലയനസമ്മേളനം സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ബാബു ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, തിരുവന്തപുരം ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ, സബീഷ് കുന്നങ്ങോത്ത്, എ.പി. ജോൺ, എ. ജേക്കബ്, കെ. പ്രഹ്ലാദൻ, എം.സി. സജീവൻ, ആർ. ശശികുമാർ, ആഭ ജി. ശങ്കർ, പി.ജി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു
ഭാരവാഹികളായി ടി.യു. രാധാകൃഷ്ണൻ (പ്രസിഡന്റ് ), ബാബു ജോർജ് (വർക്കിംഗ് പ്രസിഡന്റ് ) എ. ജേക്കബ് (ജനറൽ സെക്രട്ടറി )സബീഷ് കുന്നങ്ങോത്ത് (ഓർഗനൈസിംഗ് സെക്രട്ടറി ) കെ. പ്രഹ്ലാദൻ (ട്രഷറർ) ആർ. ശശി കുമാർ, എ.പി. ജോൺ, പി.ജി. സന്തോഷ് കുമാർ, എം.സി. സജീവൻ (വൈസ് പ്രസിഡന്റുമാർ) ആഭ ജി. ശങ്കർ, ബി. മനോജ് കുമാർ, എസ്. ഹക്കിം, ജോസ് ആന്റണി (ജോ.സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.