
കിളിമാനൂർ: പുളിമാത്തിൽ കാറുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്.തിരുവനന്തപുരത്ത് നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും പത്തനാപുരത്ത് നിന്ന് തിരുവനന്തപുരം എയർപോർട്ടിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ വൈകിട്ട് എം.സി റോഡിൽ കാരേറ്റിന് സമീപം പുളിമാത്ത് വച്ചായിരുന്നു അപകടം.
ശബരിമല തീർത്ഥാടകരായ തിരുവല്ലം രാജുഭവനിൻ റജിമോൻ (40), നെയ്യാറ്റിൻകര കൊമ്പിൽ വീട്ടിൽ ജിതേഷ് കുമാർ (42), സ്വാതി(8), കരമന ത്രയമ്പകത്തിൽ ജയകൃഷ്ണൻ(32),പൂന്തുറ കുന്നു മുടുമ്പിൽ വീട്ടിൽ ജിജിത്(35),പൂന്തുറ സ്വദേശി സനിൽ കുമാർ (43),അമരവിള സ്വദേശി മനു(36), പത്തനാപരുത്ത് നിന്ന് എയർപോർട്ടിലേക്ക് പോവുകയായിരുന്ന കാറിലെ യാത്രക്കാരായ തോമസ് മത്തായി(60), പുന്നല സ്വദേശി ഷാജി(40) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.