parssala-panchayath

പാറശാല: 2023 - 2024 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പാറശാല ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാർ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത റാണി വികസന പദ്ധതി അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജി.ശ്രീധരൻ, വീണ, വിനിതകുമാരി,ബ്ലോക്ക് മെമ്പർ ശാലിനി സുരേഷ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഓമന, ജയകുമാർ, ക്രിസ്തുദാസ്, എം. സുനിൽ, അനിത, അലക്സ്, ക്രിസ്തുരാജ്, വിനയനാഥ്, കുട്ടപ്പൻ, സുധാമണി, പഞ്ചായത്ത് സെക്രട്ടറി ബി.കെ.കൃഷ്ണകുമാർ, അസിസ്റ്റന്റ് സെക്രട്ടറി ബി.അഭയൻ, കുടുംബശ്രീ ചെയർപേഴ്സൺ സബൂറ ബീവി, വൈസ് ചെയർപേഴ്സൺ സുകുമാരി, രാഷ്ട്രീയ പ്രതിനിധികളായ രാഘവൻ നാടാർ, എം.എസ്. സന്തോഷ് കുമാർ, സ്ഥാണുപ്രസാദ്‌, മധു.എ, ശശിധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.